മുലപ്പാല്* നല്*കുന്നതിനിടയില്* മാറില്* കടിച്ച കുഞ്ഞിനെ അമ്മ തൊണ്ണൂറു തവണയോളം കത്രിക കൊണ്ട് കുത്തി. കിഴക്കന്* ചൈനയിലാണ് അമ്മ തന്റെ എട്ട് മാസം മാത്രം പ്രായമുള്ള സിയാഓ ബാവോ എന്ന ആണ്*കുഞ്ഞിനെ കത്രിക ഉപയോഗിച്ച് കുത്തിയത്.

ആശുപത്രിയില്* പ്രവേശിപ്പിച്ച കുഞ്ഞിന്റെ മുഖത്തും ശരീരത്തിലുമായി നിരവധി തുന്നലുകള്* ഉണ്ട്. മുറ്റത്തെ കുളത്തിനു സമീപം രക്തത്തില്* കുളിച്ച് കിടന്ന കുട്ടിയെ അമ്മാവനാണ് ആശുപത്രിയില്* പ്രവേശിപ്പിച്ചത്. തുടര്*ന്ന് പാല്* നല്*കുന്നതിനിടെ മാറില്* കടിച്ചതിനാലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനോട് പറഞ്ഞു.

കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്*നങ്ങള്* ഉള്ളതായി അറിയില്ലെന്ന് സമീപവാസികള്* പറഞ്ഞു. കുഞ്ഞിന്റെ അമ്മയും അമ്മാവന്*മാരും ജീവിച്ചിരിക്കുമ്പോള്* കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്* സാധിക്കില്ലെന്ന് സമീപവാസികള്* പൊലീസില്* അറിയിച്ചു.

എന്തായാലും കുഞ്ഞിനെ ഏറ്റെടുക്കാന്* അമ്മയോ അമ്മാവന്**മാരോ തയ്യാറായിട്ടില്ല. ഇപ്പോള്* ആശുപത്രി അധികൃതരുടെ സംരക്ഷണത്തിലാണ് കുഞ്ഞ്. കുഞ്ഞ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്* അറിയിച്ചു.


http://gallery.bizhat.com/showgallery.php?cat=4787



Keywords:feeding mother,mother's angry,child,police