നിനക്കു പറയാന്* എന്നും ഒരുപാട് കഥകളുണ്ടായിരുന്നു.
ഓരോ കഥയുടെയും ഒടുവില്* നിന്റെ കണ്ണുകള്* നനഞ്ഞിരിക്കും.
നിന്റെ ഉള്ളില്* എന്തോ വിഷമമുണ്ടെന്ന് എനിക്കു തോന്നിയിരുന്നു.
ആദ്യമേ തന്നെ ഞാന്* നിന്നോടതു ചോദിക്കുകയും ചെയ്തു.
കവിത തുളുമ്പുന്ന വാക്കുകള്* നിന്റെ മറുപടിയില്* ഉണ്ടായിരുന്നില്ല.
എങ്കിലും നിന്റെ സാന്നിദ്ധ്യം ഒരു പാട്ടു പോലെ എന്നെ തളര്*ത്തിയിരുന്നു.
യാത്ര ചെയ്ത വഴികളിലെല്ലാം ഞാനാ സ്വരം തിരഞ്ഞിരുന്നു.
എനിക്കറിയാമായിരുന്നു,ഏതൊരു കാറ്റിലും നിന്റെ സാമീപ്യമുണ്ടെന്ന്.
ഞാന്* മറന്നു പോയ വരികള്* എന്നെ ഓര്*മ്മിപ്പിച്ചതു നീയാണ്.
നിന്റെ കണ്ണുകളാണ് എന്നെ ചിന്തയില്* നിന്നുമുണര്*ത്തിയത്.
രാത്രികളുടെ ദൈര്*ഘ്യമോര്*ത്ത് ഞാനാദ്യമായി ആകുലനായത്
നിന്നെ പരിചയപ്പെട്ടതിനു ശേഷമാണ്.
രാത്രികള്* ഉറങ്ങാനുള്ളതല്ലെന്നും,
ഉണര്*ന്നു കിടന്ന് സ്വപ്നം കാണാനുള്ളതാണെന്നും നീയാണെന്നെയോര്*മ്മിപ്പിച്ചത്.
ഞാന്* ഉറങ്ങുവോളം എനിക്ക് കാവലായിരുന്നത് നിന്റെ വാത്സല്യമായിരുന്നു.
നിന്റെ മടിയില്* തലചായ്ചുറങ്ങാനാണ് ഞാനെന്നും കൊതിച്ചിരുന്നത്.
കൈവിട്ടു പോയെന്നു കരുതിയതെന്തോ നീയെനിക്കു നേടിത്തന്നിരുന്നു.
അകന്നു പോവുന്ന ഒരു സ്നേഹതിന്റെ ഓര്*മ്മ
നീയെന്നില്* ഉണര്*ത്തിയിരുന്നു.
ഇന്നീ വഴിയില്* തനിച്ചു നടക്കുമ്പോള്* ഞാനറിയൂന്നു,
എനിക്കു നഷ്ടമായതെന്തെന്ന്. എന്റെ ഓര്*മകള്*ക്കു പോലും
ഇന്നു നിന്റെ മുഖം പരിചയമില്ല.
നീയൊരു മിഴിനീര്*ത്തുള്ളിയായ് എന്റെ മിഴികളില്* നിറയുന്നു.
നിന്റെ ചിന്തകള്* ഇന്നെനിക്കൊരു വേദനയാണ്.


Keywords:songs,love songs,poems,kavithakal,sad songs,love poems,virahagangal,malayalam kavithakal