ആദി സൃഷ്ടിയില്* ബ്രഹ്മാവിനാല്* നിര്*മ്മിക്കപ്പെട്ട സകല ജീവികളും വളര്*ന്ന് വികസിച്ചിരുന്നില്ല. അതിനാല്* അദ്ദേഹം ശിവയോടുകൂടിയ ശിവനെത്തന്നെ തപസ്സ് ചെയ്ത് മൈഥുനീ സൃഷ്ടി (ആണും പെണ്ണും ഉള്ളതായ സൃഷ്ടി) നടത്താന്* തീരുമാനിച്ചു. ശിവന്* പ്രത്യക്ഷനായി സ്വ ശരീരത്തിന്റെ പകുതി ഭാഗത്ത് നിന്ന് ശിവദേവിയെ പ്രത്യേകമാക്കി. ശിവന്റെ പകുതിയില്* നിന്നും പ്രത്യക്ഷപ്പെട്ട ദേവിയോട് ബ്രഹ്മാവ്* തന്റെ പുത്രനായ ദക്ഷന്റെ പുത്രിയാകാന്* അപേക്ഷിച്ചു. ബ്രഹാമാവിന്റെ അപേക്ഷ സ്വീകരിച്ചതോടൊപ്പം ദേവി തന്റെ പുരികങ്ങളുടെ മദ്ധ്യഭാഗത്തുനിന്നും തന്നെപോലെ തന്നെയുള്ള രൂപത്തില്* ഒരു ശക്തിയെ (ശാരദ അഥവാ ബ്രഹ്മാണി) നിര്*മ്മിച്ച്* ബ്രഹ്മദേവനും പ്രദാനം ചെയ്തു. പിന്നീട് ദേവി ശിവന്റെ ശരീരത്തില്* പ്രവേശിച്ചു. അതോടെ ഭഗവാന്* ശങ്കരനും പെട്ടെന്ന് അന്തര്*ദ്ധാനം ചെയ്തു. അന്നുമുതല്* സ്ത്രീയും പുരുഷനും തുല്യ സ്ഥാനത്തിനര്*ഹരായി. ഇതാണ് അര്*ദ്ധനാരീശ്വര തത്വം കൊണ്ട് വ്യക്തമാക്കുന്നത്.


More stills



Keywords:Lord Shiva images,Ardhanari ,Brahmav,Hindu philososphy,devotional stories