സിദ്ദിക്ക് ലാലിന് ശേഷം മലയാളത്തിലെ ഏറ്റവും വലിയ വിജയകൂട്ടുകെട്ടായിരുന്ന റാഫി - മെക്കാര്*ട്ടിന്* പിരിയുന്നതായി റിപ്പോര്*ട്ട്. റാഫി സ്വതന്ത്ര സംവിധായകനാകാന്* ഒരുങ്ങുകയാണ്. റാഫി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്* ദിലീപ് നായകനാകുന്നു.


വൈശാഖ സിനിമാസിന്*റെ ബാനറില്* വൈശാഖ് രാജനാണ് ഈ സിനിമ നിര്*മ്മിക്കുന്നത്. ഒക്ടോബര്* അവസാനമാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പൂര്*ണമായും ഒരു കോമഡിച്ചിത്രമായിരിക്കും ഇത്.

ചൈനാ ടൌണ്* എന്ന സിനിമയ്ക്ക് ശേഷം ഉണ്ടായ അഭിപ്രായ ഭിന്നതകളാണ് റാഫിയും മെക്കാര്*ട്ടിനും പിരിയാന്* കാരണമെന്നാണ് റിപ്പോര്*ട്ടുകള്*. മോഹന്*ലാല്*, ജയറാം, ദിലീപ് തുടങ്ങിയ വന്* താരനിരയുണ്ടായിരുന്നിട്ടും ചൈനാ ടൌണ്* പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

പുതുക്കോട്ടയിലെ പുതുമണവാളന്*, സൂപ്പര്*മാന്*, പഞ്ചാബിഹൌസ്, സത്യം ശിവം സുന്ദരം, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട. ഹലോ, ലവ് ഇന്* സിംഗപ്പോര്*, ചൈനാ ടൌണ്* എന്നിവയാണ് റാഫി - മെക്കാര്*ട്ടിന്* ടീം സംവിധാനം ചെയ്ത ചിത്രങ്ങള്*.

വലിയ ഹിറ്റുകളായ എല്ലാരും ചൊല്ലണ്, മിസ്റ്റര്* ആന്*റ് മിസിസ്, അനിയന്* ബാവ ചേട്ടന്* ബാവ, ആദ്യത്തെ കണ്മണി, ദില്ലിവാല രാജകുമാരന്*, ദി കാര്*, വണ്**മാന്* ഷോ, പുലിവാല്* കല്യാണം, തിളക്കം, റോമിയോ, മായാവി തുടങ്ങിയ സിനിമകള്*ക്ക് തിരക്കഥ രചിച്ചതും റാഫി - മെക്കാര്*ട്ടിനാണ്.



More stills


Keywords:Directors,Raffi,Mecartin,China town,Jayaram,Mohanlal,Dileep,Hello,Love in singapore,