1. ബീഫ് - 1കപ്പ്
കുരുമുളക്*പൊടി - അര ടീസ്പൂണ്*
ഗരം*മസാല - അര ടീസ്പൂണ്*
ഉപ്പ് - ആവശ്യത്തിന്
2. എണ്ണ - 1 റ്റീസ്പൂണ്*
3. സവാള - 1
പച്ചമുളക് - 3
ഇഞ്ചി - 1ടീസ്പൂണ്*
വെളുത്തുള്ളി - 1ടീസ്പൂണ്*
4. ഉരുളകിഴങ്ങ്(പുഴുങ്ങി പൊടിച്ചത്) -ഒന്ന് വലുത്
6. എണ്ണ - വറുക്കാന്* ആവശ്യത്തിന്
8 കറിവേപ്പില - 1തണ്ട്
9. കോഴിമുട്ട(അടിച്ച് പതപ്പിച്ചത്) - 1
10. കോട്ടിംഗിന് ആവശ്യമായ റെസ്ക്ക്പൊടി

പാകം ചെയ്യുന്ന വിധം


ബീഫ് കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേര്*ത്ത് വേവിച്ച് മിക്സിയില്* അടിച്ചെടുക്കുക. പാന്* അടുപ്പില്* വെച്ച് ചൂടാകുമ്പോള്* 1 റ്റീസ്പൂണ്* എണ്ണയൊഴിച്ച്, ചെറുതായി അരിഞ്ഞ സവാള,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,കറിവേപ്പില എന്നിവ നന്നായി വഴറ്റുക. നന്നായി വഴന്ന് കഴിയുമ്പോള്* തയ്യാറാക്കി വെച്ചിരിക്കുന്ന ബീഫും അല്പം ഉപ്പും ചേര്*ക്കുക.നന്നായി ഇളക്കി ഇറച്ചിയിലെ വെള്ളം ഇല്ലാതാകുമ്പോള്* വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് ചേര്*ത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തിട്ട് തീ അണക്കുക.

ഈ കൂട്ട് ചെറിയ ഉരുളകളാക്കി മുട്ടയില്* മുക്കി പിന്നെ റെസ്ക് പൊടിയിലും മുക്കി എണ്ണയില്* ഇട്ട് വറുത്തെടുക്കാം.


Beaf Cutlet more stills


Keywords:Beaf cutlet images,
Beaf cutlet make methods,beaf cutlet recipes