മഴകാണണമെന്ന് തോന്നി തുടങ്ങുബോഴെക്ക്-
മുന്*കൂട്ടി പറഞ്ഞുറപ്പിക്കാതെ കാണാന്* കൊതിക്കുന്ന
വേഷപ്പകര്ച്ചകളില്*.പ്രിയകരമായ, പരിചിതമായ
മഴയുടെ പതിഞ്ഞ ഇരമ്പം.
തിരക്കുകളില്*,മിന്നായം പോലെ വിളിച്ചിറക്കി,
കുശലങ്ങള്* അന്വേഷിച്ചു മടക്കം.
നനയാന്* മടിച്ചു മടിച്ചിരിക്കെ,കൂട്ടിക്കൊണ്ടു പോയി
നനച്ച്, ഒരോട്ട പ്രദക്ഷിണം,മടി മാറ്റി യങ്ങനെ....
മനസ്സ് തുറക്കെ, ചാഞ്ഞും ചെരിഞ്ഞുംദീര്*ഘ-
ദീര്*ഘമായി മതിവരുവോളം പെയ്യ്തങ്ങനെ...
പിന്നെയും പിന്നെയും മഴക്കായി കാത്തിരിക്കാന്*
നഷ്ടബോധം അവശേഷിപ്പിച്ച് മഴ മടങ്ങുന്നു.
ഓരോ തവണ മഴയില്* നിന്ന്പിന്തിരിഞ്ഞു നടക്കുമ്പോഴും,
എതിരെ വരുന്നവര്* ചോദിക്കാറുണ്ട്-
തേടി നടക്കുന്നതിനെ കുറിച്ച്,
കളഞ്ഞു പോയതിനെ കുറിച്ച്.
മഴ, മഴയെ തന്നെയാവും ഞാന്* തേടി നടന്നിരുന്നത്.
അതോ,മഴയെ തന്നെയാണോ
എനിക്ക് നഷട്ടപ്പെട്ടിട്ടുണ്ടാവുക ?

Rain images


Keywords:songs,poems,mazha kavithakal ,malayalam kavithakal,rain poems,rain images