നീ ഒരു സൂര്യകാന്തിയുടെ വിത്തുകൊണ്ടുവന്നു..
ഞാന് പകലിന്റെ ഒരു ഇല
നീ ഒരു കുമ്പിള് നിലാവുകൊണ്ടുവന്നു
ഞാന് രാത്രി നിറയെ നൃത്തം
നീ ഒരു പേടമാനിന്റെ കണ്ണുനീരു കൊണ്ടുവന്നു
ഞാന് കാട്ടുകടന്നലിന്റെ തേന്
നീ സ്വര്ഗ്ഗത്തിന്റെ ഒരു തൂവല് കൊണ്ടുവന്നു
ഞാന് ദൈവത്തിന്റെ ഒരുവാക്ക്
നാം ഉണ്ടാക്കിയ വീട് വെളുത്തതായിരുന്നു
അതില് നിറയെ കറുത്ത കുഞ്ഞുങ്ങള്
അവരുടെ നിലവിളി സഹിയ്ക്കാതെയായപ്പോ ള്
ഞാന് നെന്മണി തേടി സൂര്യനിലേയ്ക്ക് പറന്നു
ഇപ്പോള് എന്റെ ചിറകും പാട്ടും ഇവിടെ തടവിലാണ്
ഒരു കാര്മേഘത്തിന്നകത്ത ്
എന്റെ ഏകാന്തത ഇടിമുഴക്കത്തിലൂടെ സംസാരിയ്ക്കുന്നു
മിന്നല് പിണരിലൂടെ ഞാന് നമ്മുടെ വീട് തപ്പുന്നു
തണുപ്പ് വരുമ്പോള് എന്റെ പാട്ട് മഴയായ് വീഴുന്നു
നമ്മുടെ വെളുത്ത വീടിന്മേല്
നമുക്കിടയിലെ കറുത്ത ശൂന്യതയ്ക്കുമേല്..


Keywords:songs,poems,kavithakal,malayalam poems,love songs,sad songs