കുഞ്ചാക്കോ ബോബന് രാഷ്ട്രീയമുണ്ടോ? ഉണ്ടെങ്കില്* കോണ്*ഗ്രസോ കമ്യൂണിസ്റ്റോ ബി ജെ പിയോ? ആരും ഇതുവരെ ഇത്തരം ചോദ്യങ്ങളൊന്നും ഉന്നയിച്ചിട്ടുണ്ടാവില്ല. ആരും ചോദിച്ചില്ലെങ്കിലും ഒരു കാര്യം പറഞ്ഞേക്കാം, കുഞ്ചാക്കോ ബോബന്* കമ്യൂണിസ്റ്റാണ്!


ഒരു പുതിയ സിനിമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. കുഞ്ചാക്കോ ബോബന്* ഇടതുപക്ഷക്കാരനായി അഭിനയിക്കുന്ന ചിത്രം എം പത്മകുമാര്* സംവിധാനം ചെയ്യും. നിഷാദ് കോയയാണ് തിരക്കഥ രചിക്കുന്നത്.

ഈ സിനിമയില്* മുകേഷ് പഞ്ചായത്ത് പ്രസിഡന്*റായി അഭിനയിക്കുന്നു. പഞ്ചായത്ത് പ്രസിഡന്*റും ചാക്കോച്ചന്* അവതരിപ്പിക്കുന്ന ഇടതുനേതാവും തമ്മിലുള്ള ഏറ്റുമുട്ടലിന്*റെ കഥയാണ് ഇത്തവണ എം പത്മകുമാര്* പറയുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, അജു വര്*ഗീസ് തുടങ്ങിയവരും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയിലെ അഭിനേതാക്കളാണ്. ‘മായാബസാര്*’ എന്ന പരാജയചിത്രത്തിന്*റെ നിര്*മ്മാതാവ് കലാ നായരാണ് ഈ ചിത്രത്തിന്*റെ നിര്*മ്മാണം.

തിരുവമ്പാടി തമ്പാന്*, ഇത് പാതിരാമണല്*, ഒറീസ എന്നീ കനത്ത പരാജയങ്ങള്*ക്ക് ശേഷം ഒരു വിജയം തേടിയാണ് എം പത്മകുമാര്* കുഞ്ചാക്കോ ബോബനെ കൂട്ടുപിടിച്ചിരിക്കുന്നത്.



Kunchako Boban more stills




Keywords:Mayabazar,Orissa,ithu pathiramanal,Kunchako Boban,Suraj venjaramoodu,Aju varghese,malayalam film news