നിനക്കെന്റെ ഹൃദയത്തിലേക്കു സ്വാഗതം
ചിരിയില്* വിരിഞ്ഞു നില്*ക്കുന്നൊരു പനിനീര്* പൂവല്ലാതെ മറ്റൊന്നും നിനക്കവിടെ കാണുവാനാവില്ല.....
ദുഖഃത്തിന്റെ മുള്ളുകള്*കൊണ്ട് കീറിപ്പോയൊരു ദളം
അപ്പോഴും എനിക്കു സ്വന്തം....
നിനക്കെന്റെ ജീവിതത്തിലേക്കു സ്വാഗതം
ഇരുട്ടിന്റെ പിന്നില്* മറഞ്ഞിരിക്കുന്നൊരു മനുഷ്യനെയല്ലാതെ മറ്റൊന്നും നിനക്കവിടെ കാണുവാനാവില്ല......
നിനക്കെന്റെ ചിന്തകളിലേക്കു സ്വാഗതം
ജീവനില്ലാത്ത കുറെ വാക്കുകളല്ലാതെ മറ്റൊന്നും
നിനക്കവിടെ കാണുവാനാവില്ല.......
ജീവന്* തുടിക്കുന്ന പുതുനാമ്പുകള്* എനിക്കു സ്വന്തം.
നിനക്കെന്റെ സ്വപ്നങ്ങളിലേക്കു സ്വാഗതം,
നഷ്ടപ്പെട്ടുപോയൊരു പാട്ടിന്റെ ശ്രുതിയല്ലതെ മറ്റൊന്നും,
നിനക്കവിടെ കാണുവാനാവില്ല......
കാണാതെ പോയൊരു പൂവിന്റെ മൃദുലത
അപ്പോഴും എനിക്കു സ്വന്തം.
നിനക്കെന്റെ ഓര്*മ്മകളിലേക്ക് സ്വാഗതം
പൂക്കളാല്* നെയ്തെടുത്തൊരു വസന്തമല്ലതെ മറ്റൊന്നും,
നിനക്കവിടെ കാണുവാനാവില്ല......
വേനല്* ചൂടില്* ഞെട്ടറ്റുവീണ കുറെ ഓര്*മ്മകള്*,
അപ്പോഴും എനിക്കു സ്വന്തം എനിക്കു മാത്രം സ്വന്തം..


Keywords:songs,kavithakal,love songs,poems,malayalam songs,sad songs