തന്*റെ ‘മരണവാര്*ത്ത’യ്ക്ക് പിന്നില്* തന്*റെ പിതാവ് ദേവദാസാണെന്ന് ആരോപിച്ച് നടി കനക രംഗത്ത്. തന്*റെ മരണം ആഗ്രഹിക്കുന്ന അച്ഛന്* വാര്*ത്ത ചമച്ച് തമിഴ് മാധ്യമങ്ങള്*ക്ക് നല്*കുകയായിരുന്നു എന്നും കനക ആരോപിക്കുന്നു. തന്*റെ സ്വത്ത് തട്ടിയെടുക്കാനാണ് അച്ഛന്* ശ്രമിക്കുന്നതെന്നും കനക പറയുന്നു.


“എന്*റെ മരണവാര്*ത്തയ്ക്ക് പിന്നില്* എന്*റെ അച്ഛന്* ദേവദാസ് തന്നെയാണ്. അച്ഛനെതിരെ ഞാന്* കേസ് കൊടുത്തതിന്*റെ വൈരാഗ്യമാണ് അതിന് പിന്നില്*. എന്നോടും മരിച്ചുപോയ എന്*റെ അമ്മയോടുമെല്ലാം വൈരാഗ്യവും ദേഷ്യവും മാത്രമേ അച്ഛനുള്ളൂ. സ്*നേഹം എന്നൊന്ന് ആ മനുഷ്യന്*റെ മനസിലില്ല. എന്*റെ സ്വത്തു മാത്രമാണ് ലക്*ഷ്യം” - വൈഗ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്* കനക വെളിപ്പെടുത്തുന്നു.

“ഞാന്* കുട്ടിയായിരിക്കുമ്പോള്* എന്നെയും അമ്മയെയും ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ തേടി പോയതാണ് ആ മനുഷ്യന്*. ഇപ്പോള്* വന്നിരിക്കുന്നത് സ്വത്ത് തട്ടിയെടുക്കാനാണ്. എന്*റെ സ്വത്ത് ലഭിക്കുന്നതിനായി ഞാന്* മരിച്ചുകിട്ടണം. അതിനാണ് ഞാന്* മരിച്ചു എന്ന് തമിഴ് ചാനലില്* വാര്*ത്ത കൊടുപ്പിച്ചത്. ആ വാര്*ത്ത പിന്നീട് തെന്നിന്ത്യന്* മാധ്യമങ്ങളെല്ലാം ഏറ്റുപിടിക്കുകയായിരുന്നു” - കനക വ്യക്തമാക്കി.

“മരണവാര്*ത്ത കൊടുത്തിട്ട് എന്*റെ ജഡം കാണാന്* വന്നിരുന്നു. എന്*റെ ഗേറ്റ് ഞാന്* കൊട്ടിയടച്ചു. ഇനി ഒരിക്കലും ആ ഗേറ്റ് ആ മനുഷ്യനു മുന്നില്* തുറക്കില്ല” - തനിക്ക് കാന്*സര്* എന്നല്ല, പറയത്തക്ക ഒരു അസുഖവുമില്ലെന്നും കനക വ്യക്തമാക്കുന്നു.



Kanaka More stills


Keywords:Kanaka ,dead rumours, cancer,Vyga news,dead news