നിന്*റെ ഓര്*മകളായിരുന്നു മനസ്സ്* നിറയെ.
ചിന്തകള്*ക്കപ്പുറത്തെ ഒരു ലോകത്തില്*
നിന്*റെ സ്നേഹം ഞാന്* അറിയുന്നുണ്ടായിരുന്നു..
വാക്കുകള്*ക്ക് കനം പിടിപ്പിച്ച ചില നിമിഷങ്ങളും
ഇനിയും മറവിക്ക് വഴി മാറാത്ത ചില നൊമ്പരങ്ങളും
താളുകളില്* കുറിക്കുകയായിരുന്നു എന്*റെ തൂലിക..

പകല്*പക്ഷിയുടെ തേങ്ങലുകള്* വാക്കുകളായി
പകര്*ത്തിക്കഴിഞ്ഞപ്പോള്* ബാക്കി വെച്ച നിന്*റെ
ഓര്*മകള്*ക്ക് കൂട് തേടുകയായിരുന്നു ഞാന്*..
അറിയാതെ മനസ്സില്* ഓടിയെത്തിയ ആ മിഴികള്*,
ആ മിഴികളിലൂടെ നീ എന്നെ കാണുന്നുവെന്ന്
ഞാന്* കരുതി...
വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ നിനക്ക് പകര്*ന്നു നല്*കിയ
മനസ്സിന്*റെ ലഹരി ഇനിയും അവശേഷിക്കുന്നു.

തൂലിക പിന്നെയും വാക്കുകള്* തേടിപ്പോയി...
നിനക്കായി മാത്രം ഞാന്* എഴുതാന്*
ബാക്കിവെച്ച വാക്കുകള്*...
ചുരത്തിയ മഷികള്* പറഞ്ഞത് എന്നിലെ നിന്നെക്കുറിച്ച്.
ഒടുവില്* അവസാന തുള്ളി മഷിയും കെട്ടുപോയപ്പോള്* മുഴുമിപ്പിക്കാത്ത വാക്കുകളുമായി
എന്*റെ ലഹരി ഇനിയും ബാക്കി...


Keywords:songs,love songs,poems,kavithakal,love poems,malayalam kavithakal