അതിഥി താരമായി അഭിനയിക്കാന്* ഒരു സിനിമാതാരത്തിന് എത്ര വരെ പ്രതിഫലം നല്*കും? മലയാളത്തിലാണെങ്കില്* അത് ആയിരങ്ങള്* മുതല്* അഞ്ച് ലക്ഷത്തില്* താഴെ നില്*ക്കും. തമിഴിലും തെലുങ്കിലും അരക്കോടിക്ക് മേല്* പോവില്ല. എന്നാല്* ആ കഥയൊക്കെ ഹിന്ദിയില്* ഒരു താരം മാറ്റിയെഴുതിയിരിക്കുന്നു.


രണ്*ബീര്* കപൂറാണ് ഒരു സിനിമയില്* അതിഥി വേഷത്തിന് റെക്കോര്*ഡ് തുക കൈപ്പറ്റിയിരിക്കുന്നത്. വിക്കി സിംഗ് സംവിധാനം ചെയ്യുന്ന ‘റോയ്’ എന്ന സിനിമയില്* ഗസ്റ്റ് റോളില്* അഭിനയിക്കുന്നത് 15 കോടി രൂപയാണ് രണ്*ബീര്* വാങ്ങിയത്. അര്*ജുന്* രാം*പാലാണ് ചിത്രത്തിലെ നായകന്*.

അര്*ജുന്* രാം*പാല്* നായകനാകുന്ന ഒരു സിനിമയില്* വലിയ താരപ്രഭയുള്ള ഒരു നടന്*റെ സാന്നിധ്യമുണ്ടെങ്കില്* അത് പ്രൊജക്ടിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ഇത്രയധികം പ്രതിഫലം നല്*കി രണ്**ബീറിനെ ചിത്രത്തിന്*റെ ഭാഗമാക്കിയത്.

ബര്*ഫി, യേ ജവാനി ഹേ ദിവാനി എന്നീ മെഗാഹിറ്റുകള്*ക്ക് ശേഷം രണ്**ബീറാണ് ഇപ്പോള്* ബോളിവുഡ് യുവതാരങ്ങള്*ക്കിടയിലെ സൂപ്പര്*താരം. 15 കോടി നല്*കിയാലും നഷ്ടം വരില്ലെന്നാണ് ട്രേഡ് പണ്ഡിറ്റുകള്* പറയുന്നത്.



Ranbeer Kapoor More stills


Keywords:Ranbeer Kapoor,Burffi,Ye Jawani He Diwani, Bollywood actors,Arjun Rampal