ഇന്നും നിന്നെ ഞാന്* ഓര്*ക്കുന്നു...
നിശയില്* വിരിഞ്ഞ പാരിജാതം പോലെ...
എന്നു എന്* കണ്ണുനീര്* തുള്ളി വീഴുന്നു...
അത് ഏറ്റു വാങ്ങുന്നു ഈ ഭൂമി..
അടര്*ന്നു വീഴുന്നു ഇതളുകള്* എന്* സ്വപ്*നങ്ങള്* പോലെ..
പടരുന്നു സുഗന്ധം നിന്നില്* എന്* സ്നേഹം പോലെ..
തഴുകുന്നു ഈ നിലാവ് എന്നില്* നിന്* കരങ്ങള്* പോലെ..
അറിയുന്നു ഞാന്* ഈ മണ്ണിന്* മണം..
കണ്ണുനീര്* വീണു നനഞ്ഞ മണ്ണിന്* മണം ..
നീണ്ടു നനുത്ത നിന്* മുടിയില്* വരണ്ടു ഉണങ്ങിയ..
ആ വെളുത്ത പിച്ചിതന്* സുഗന്ധം..
സ്നേഹവും സ്വപ്നവും ഇനിയും കരിഞ്ഞു തീരാതെ...
കനലുകള്* കഥ പറയുന്ന ഒരു ഹ്രദയവുമായി..
ഇനിയൊരു ജീവിത യാത്രയില്*..
പങ്കുവെക്കുവാനില്ല് നമുക്കൊരു ജീവിതം...
പാതി വഴിയില്* ബാല്യം ഉപേഷിച്ച് ഞാന്*...
അതിന്*റെ പാതിയില്* യൌവനം ഉപേഷിക്കുന്നു ഞാന്*..
ഇനിയൊരു പാതിയില്* ഇല്ല ഒന്നുമേ ഉപേക്ഷിക്കാനും കൂട്ടാനും...
യാത്ര പറയുന്ന നിന്*റെ വിറയാര്*ന്ന ചുണ്ടുകള്* ..
നടന്നകലുന്ന നിന്*റെ കാല്*പാദങ്ങള്*...
പിന്* തുടരാന്* കഴിയാതെ ബന്ധങ്ങള്* ബന്ധിച്ച
ബന്ധനത്തില്* ഏകനായി നിലക്കവേ..
എന്നിലേക്ക്* മടങ്ങി എത്തുവാന്* കഴിയാത്ത അത്രെയും ദൂരം...
നീയും കാലവും സഞ്ചരിച്ചുവോ...?


Keywords:songs,poems,kavithakal,malayalam poems,sad songs,love songs,virahaganagal