കളിക്കളത്തില്* ചീറിപാഞ്ഞ് വരുന്ന പന്തുകളെയും കുത്തിതിരിഞ്ഞ് കബളിപ്പിക്കാന്* ശ്രമിക്കുന്ന പന്തുകളെയും ബാറ്റ് കൊണ്ട് തഴുകി കവിത രചിക്കുന്ന മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* ടെന്**ണ്ടുല്*ക്കര്* ഇനി പേനയെടുത്ത് കവിത എഴുതാന്* ഒരുങ്ങുകയാണ്. സമൂഹത്തിന്റെ ഉന്നമനത്തിനായി പീഡനത്തിനും വര്*ണ്ണ വിവേചനത്തിനും എതിരെയാണ് സച്ചിന്* കവിത എഴുതുന്നത്.


മറാത്തി ഭാഷയിലാണ് സച്ചിന്* കവിത രചിക്കുന്നത്. സ്ത്രീകള്*ക്കെതിരെയുള്ള പീഡനത്തിനും വിവേചനത്തിനും എതിരേ ഫര്*ഹാന്* അക്തര്* ഒരുക്കുന്ന മര്*ദ് (മെന്* എഗെയ്ന്*സ്റ്റ് റേപ് ആന്റ് ഡിസ്*ക്രിമിനേഷന്*) എന്ന സംഘടനയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് സച്ചിന്* കവിത രചിക്കാന്* ഒരുങ്ങുന്നത്.

ഫര്*ഹാന്* അക്തറും സുഹൃത്ത് അതുല്* കസ്*ബേക്കറും മുന്* കൈയ്യെടുത്താണ് ‘മര്*ദ്‘ന്റെ പ്രചരണ പരിപാടികള്* സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ചില കവിതകള്* സച്ചിന്* മറാത്തിയിലേക്ക് തര്*ജ്ജിമ ചെയ്*തേക്കുമെന്നാണ് അറിയുന്നത്.

സച്ചിന്റെ പിതാവ് രമേഷ് ടെന്**ണ്ടുല്*ക്കര്* മറാത്തി ഭാഷയിലെ അറിയപ്പെടുന്ന കവിയായിരുന്നു. അച്ഛന്റെ പാത പിന്തുടരുന്ന സച്ചിനില്* നല്ലൊരു കവിയുണ്ടെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. അതുകൊണ്ടാണ് സച്ചിന്* പന്തുകളെ അതിര്*ത്തിയിലേക്ക് പറത്തുമ്പോള്* നല്ലൊരു കവിതയുടെ വശ്യത കാണുന്നതെന്ന് പല പ്രമുഖരും പറഞ്ഞിരിക്കുന്നത്.



Sachin's new more stills



Keywords:Sachin Tendulkar,Ramesh TEndulkar,Marathi poet,Master Blaster,Little Master,cricket news,sports news