താമര പൂവിതള്* മിഴിയില്* തെളിയുന്നോരു ആലില കണ്ണനല്ലേ
യദുകുലനാഥന്റെ അധരങ്ങള്* ചൂടുന്ന മുരളികയായി ഞാന്* പാടാം

ഓം ജയ നന്ദന ശ്രീകൃഷ്ണ ഓം ജയ മോഹന ശ്രീകൃഷ്ണ
ഓം ജയ മാധവ ശ്രീകൃഷ്ണ ഓം ജയ ജയ ശ്രീകൃഷ്ണ

കനകവൃന്ദാവനം പൂകും നിലാവിന്* തൂവല്* പൊഴിയും നേരം
വിരഹിണിയാമൊരു ഗോപിക തേടിയ ഗോപാലകനല്ലേ
ഗോകുലമാകെ നിന്* സ്നേഹം കൊതിക്കുന്ന തുളസിക്കതിരായ് ഞാന്*
ഓം ജയ നന്ദ മുകുന്ദ ഹരേ , പാഹി മുകുന്ദ ജനാര്*ദ്ദ ഹരേ
ഓം ജയ കൃഷ്ണാ ...കൃഷ്ണാ ഹരി ഓം കൃഷ്ണാ

ഓം ജയ നന്ദന ശ്രീകൃഷ്ണ , ഓം ജയ മോഹന ശ്രീകൃഷ്ണ
ഓം ജയ മാധവ ശ്രീകൃഷ്ണ , ഓം ജയ ജയ ശ്രീകൃഷ്ണ

ശ്രിതജനപാലന ശ്രീവത്സധാരിത അഴകിന്* മുകില്* വര്*ണ്ണാ
ഗുരുവായൂര്പുര നാഥാ നിനക്കെന്നും മനസ്സിന്* മലരേകാം
ശ്യാമനിരാമയനാകുന്ന ദേവാ നിന്* നിറയും മധുവല്ലേ
ഓം ജയ നന്ദ മുകുന്ദ ഹരേ , പാഹി മുകുന്ദ ജനാര്*ദ്ദ ഹരേ
ഓം ജയ കൃഷ്ണാ ...കൃഷ്ണാ ഹരി ഓം കൃഷ്ണാ

ഓം ജയ നന്ദന ശ്രീകൃഷ്ണ , ഓം ജയ മോഹന ശ്രീകൃഷ്ണ
ഓം ജയ മാധവ ശ്രീകൃഷ്ണ , ഓം ജയ ജയ ശ്രീകൃഷ്ണ


More stills
Keywords:Sreekrishna songs,devotional songs,Hindu devotional songs,Krishna songs