പുതിയ ചിത്രമായ തലൈവാ കാണാന്* കഴിയാഞ്ഞതില്* മനംനൊന്ത് നടന്* വിജയിയുടെ ആരാധകന്* ജീവനൊടുക്കി. ഓഗസ്റ്റ് 10ന് ശനിയാഴ്ചയാണ് ഇരുപതുവയസുള്ള വിജയ് ആരാധകന്* വിഷ്ണു ആത്മഹത്യ ചെയ്തത്. നിര്*മ്മാണതൊഴിലാളിയായ വിഷ്ണു കോയമ്പത്തൂരിനടുത്ത് തുടിയാലൂര്* സ്വദേശിയാണ്. ഓഗസ്റ്റ് 9നാണ് വിജയുടെ തലൈവ റിലീസ് ചെയ്യാന്* തീരുമാനിച്ചിരുന്നത്. എന്നാല്* തിയേറ്ററുകള്*ക്ക് ബോംബ് ഭീഷണിയുള്*പ്പെടെയുള്ള പ്രശ്*നങ്ങള്* ഉണ്ടായതോടെ തമിഴ്*നാട്ടില്* ചിത്രം റിലീസ് ചെയ്യാന്* കഴിയാതെ വന്നു.


തമിഴ്*നാട്ടില്* ചിത്രം റിലീസ് ചെയ്യില്ലെന്നറിഞ്ഞ് വെള്ളിയാഴ്ച വിഷ്ണു പടം കാണാനായി കേരള അതിര്*ത്തിയ്ക്കടുത്തുള്ള വേലന്*താവളം വരെ മുപ്പതുകിലോമീറ്ററോളം യാത്രചെയ്തതെത്തി. എന്നാല്* തിയേറ്ററിലെത്തിയ വിഷ്ണുവിന് ടിക്കറ്റ് കിട്ടിയില്ല. രാത്രിയോടെ വീട്ടിലെത്തിയ വിഷ്ണു നിരാശകാരണം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറിയിലെ ഫാനില്* തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

കേരളം, ആന്ധ്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രം വിജയകരമാണെന്നാണ് റിപ്പോര്*ട്ടുകള്*. ചിത്രം സ്വന്തം നാട്ടില്* റിലീസ് ചെയ്യാത്തതില്* വിജയിയുടെ ആരാധകര്* കടുത്ത നിരാശയിലാണ്. വെള്ളിയാഴ്ച വൈകീട്ടോടെ ചിത്രം റിലീസ് ചെയ്യാന്* കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇതിനായി ചിത്രത്തിന്റെ അണിയറക്കാര്* തിയേറ്റര്* ഉടമകളുമായി നടത്തിയ ചര്*ച്ചകള്* പരാജയപ്പെടുകയായിരുന്നു. ചിത്രം പൊലീസ് സംരക്ഷണത്തോടെ പ്രദര്*ശിപ്പിക്കാന്* ആവശ്യമുന്നയിച്ചുകൊണ്ടുള്ള നിവേദനവുമായി മുഖ്യമന്ത്രി ജയലളിതയെ കാണാന്* വിജയ് ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല.Thalaiva movie More stillsKeywords:Vijay,thalaiva,theatre,Jayalalitha,vijay fans,hanging,suicide