-
വിരഹത്തിൻ നൊമ്പരം
എവിടെക്കെന്നറിയാതെ ഞാൻ നടക്കേ
ഇടവഴിത്തണലിലായ് ഒരുമാത്ര ഞാനെന്റെ
മധുരക്കിനാവുകൾ തഴുകി നില്ക്കേ ....
എവിടെ നിന്നാണെന്റെ മനസ്സിന്റെ പടിവാതിലൊരു
കൊച്ചു കാലൊച്ച കേട്ടുവെന്നോ...
ഇടവഴിത്തണലിലായ് ആരോ വിളിച്ചെന്നെ
ഒരുമാത്ര പിന്നെയും, ഞാനറിഞ്ഞൂ...
അറിയാതെ അന്നെന്റെ അകതാരിലാശ
തൻ നിറവർണ്ണമറിയാതെ പൂവണിഞ്ഞൂ നിറമാർന്ന സ്വപ്നത്തിലെപ്പൊഴോ ഞാനൊരു
തുമ്പിയായ് മെല്ലെ പറന്നുയർന്നൂ ചക്രവാളങ്ങൾക്കുമപ്പുറം
തേടി ഞാൻ സ്വപ്നത്തിൻ വീഥിയിൽ സഞ്ചരിച്ചൂ...
ഞാൻ പോലുമറിയാതെ എൻ മോഹകിരണങ്ങൾ
മറ്റെന്തോ തേടുകയാണിതെന്നോ...
പുതിയൊരു ദിവ്യാനുഭൂതി തൻ ഛായയിൽ
എൻ ലോകമാകവേ വിസ്മയിക്കേ മനസ്സിന്റെ മോഹങ്ങൾ ഭാവനാതന്ത്രിയിൽ നിറമുള്ള സ്വപനങ്ങൾ
നെയ്തു തീർക്കേ അകലെ നിന്നാരോ പാടുന്ന
പാട്ടിന്റെ വരികളെന്നുള്ളിൽ അലയടിക്കേ
വിരഹത്തിൻ നൊമ്പരം മായാതെ നില്ക്കുമെൻ
ഹൃദയത്തിൽ സാന്ത്വനമാകുന്നുവോ...
എന്നു നീ വരുമെന്നതറിയില്ലയെങ്കിലും
ഇടവഴിത്തണലിൽ ഞാൻ കാത്തിരിക്കാം....
Keywords:Love songs,sad songs,poems,songs,kavithakal,malayalam kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks