അനൂപ് മേനോന്* സംവിധായകനാകുന്നു, നായകന്* മമ്മൂട്ടി!

അഭിനന്ദനങ്ങളുടെ നടുവില്* നിന്ന് വിമര്*ശനങ്ങളുടെ മുള്*മുനയിലേക്ക് അനൂപ് മേനോന്* പതിച്ചിരിക്കുന്നു. ബ്യൂട്ടിഫുള്*, ട്രിവാന്**ഡ്രം ലോഡ്ജ് എന്നീ സിനിമകളുടെ രചന നിര്*വഹിച്ചപ്പോള്* ലഭിച്ച നല്ല വാക്കുകള്* ഡേവിഡ് ആന്*റ് ഗോലിയാത്ത്, ഹോട്ടല്* കാലിഫോര്*ണിയ എന്നിവ എഴുതിയതിലൂടെ നഷ്ടപ്പെടുത്തിയിരിക്കുന്നു.

ഒരുപാട് സംവിധായകര്*ക്ക് ഒരേസമയം തിരക്കഥ എഴുതി നല്*കുന്നതിന്*റെ തിരക്കിലായിരുന്നു അടുത്തകാലത്ത് അനൂപ് മേനോന്*. ആ അവസ്ഥയ്ക്ക് ഒരു മാറ്റം വരണമെന്ന് അനൂപ് തന്നെ തീരുമാനിച്ചു. ഇനി സംവിധായകന്*റെ കുപ്പായമിടാനാണ് തീരുമാനം.

അനൂപ് മേനോന്* രചന നിര്*വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്* മമ്മൂട്ടി നായകനാകും. ഇപ്പോള്* ഈ സിനിമയുടെ പ്രാഥമിക ജോലികള്* പൂര്*ത്തിയാക്കുന്നതിന്*റെ തിരക്കിലാണ് അനൂപ്. ഇതിന് ശേഷമാകും മറ്റ് സംവിധായകരുടെ തിരക്കഥകള്*ക്കായി അനൂപ് സമയം ചെലവഴിക്കുക. ഈ വര്*ഷം തന്നെ പ്രൊജക്ട് ആരംഭിക്കാന്* കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്* സജി സുരേന്ദ്രന്*റെ ‘ആംഗ്രി ബേബീസ്’ എന്ന സിനിമയില്* നായകനായി അഭിനയിക്കുകയാണ് അനൂപ് മേനോന്*. കൃഷ്ണ പൂജപ്പുരയാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്.