ഹരിശ്രീ അശോകന്* ആദ്യമായി പ്രിയന്* ചിത്രത്തില്*

ഹരിശ്രീ അശോകന്* ഹാസ്യതാരമെന്ന പതിവ് ശൈലിയില്* നിന്നും മാറി അഭിനയിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ ബാവൂട്ടിയുടെ നാമത്തില്*. മമ്മൂട്ടിയുടെ സുഹൃത്തും അത്യാവശ്യം വെട്ടും തല്ലുമെല്ലായി നടക്കുന്ന ആ കഥാപാത്രം ഹരിശ്രീ അശോകനെ സംബന്ധിച്ച് തീര്*ത്തുമൊരു പുതുമയായിരുന്നു. ബുള്ളറ്റില്* അതിവേഗത്തില്* വരുന്ന ഈ കഥാപാത്രവും അതിന്റെ ലുക്കുമെല്ലാം ഹരിശ്രീയ്ക്ക് വലിയൊരു മാറ്റമാണ് സമ്മാനിച്ചത്.

ഇപ്പോഴിതാ വീണ്ടും അശോകന്* പുതുമയുള്ളൊരു കഥാപാത്രമായി എത്തുകയാണ്. പ്രിയദര്*ശന്റെ ഗീതാഞ്ജലിയെന്ന ചിത്രത്തിലാണ് ഹരിശ്രീയുടെ പുതിയ വേഷപ്പകര്*ച്ച. വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് ചിത്രത്തില്* ഹരിശ്രീ അശോകന്* അവതരിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു പ്രിയദര്*ശന്* ചിത്രത്തില്* ഹരിശ്രീ അശോകന്* വേഷമിടുന്നത്.


നേരത്തേ പ്രിയദര്*ശന്* കോമഡിയ്ക്ക് പ്രാധാന്യം നല്*കി ചിത്രമെടുത്തപ്പോഴും അശോകനെ ക്ഷണിച്ചിരുന്നു. പക്ഷേ പലപ്പോഴും ഡേറ്റിന്റെ പ്രശ്*നം കാരണം പ്രിയദര്*ശന്റെ ക്ഷണം ്*സ്വീകരിക്കാന്* അശോകന് കഴിഞ്ഞിരുന്നില്ല. പക്ഷേ ഇത്തവണ പ്രിയന്* ക്ഷണിച്ചപ്പോള്* അശോകന്* ആ ക്ഷണം സ്വീകരിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ കടല്* കടന്നൊരു മാത്തുക്കുട്ടി, പുള്ളിപ്പുലികളും ആട്ടിന്*കുട്ടിയും എന്നീ ചിത്രങ്ങളിലും ഹരിശ്രീയുടെ സാന്നിധ്യമുണ്ട്.

Keywords: harisree ashokan's son, shokan', harisree ashokan, priya darshan, geethanjali, mohanlal, harisree ashokan in geethanjali