ചില്ലുജാലകത്തിനപ്പുറത്തെ കൊതിപ്പിക്കുന്ന മഴയാണ് പ്രണയം.
മഴയില്* ചാലിച്ച പ്രണയത്തിന്*റെ തുള്ളികളില്*
മഴവില്* ചന്തവുമായി വരുന്നത് ആരായിരിക്കും..

ഹൃദയത്തിലെ പ്രണയം ഉരുകി കണ്ണുനീരായി
മഴയോട് കൈ കോര്*ക്കുമ്പോള്*....
മഴ കാതില്* പറഞ്ഞില്ലയോ? അവന്* വരും എന്ന്..

മഴയുടെ നിശബ്ദമായ പിന്*വാങ്ങല്* പോലെ.
മെല്ലെ വിളിപ്പാടകലേക്ക് മാറി ഒതുങ്ങുന്ന സ്വപനങ്ങളെ
വാരിയെടുക്കുവാന്* ....വരില്ലേ അവന്*?
എന്*റെ മാത്രം..... നക്ഷത്രകണ്ണുള്ള രാജകുമാരന്*

എന്*റെ മഴത്തുള്ളികളില്*....
പ്രണയത്തിന്*റെ മഴവില്ല് വിരിയിക്കാന്*....
കണ്പീലികളില്* ഉരുകിയിറങ്ങുന്ന പ്രണയത്തിനെ
ചുണ്ടിനാല്* ഒപ്പിയെടുക്കാന്*..വിരല്*തുമ്പുകളിലും മധുരം കിനിയുന്നു

എന്ന് കളി പറയാന്* പിന്നെ പരിഭവിച് ഒതുങ്ങി മാറുമ്പോള്*...
എന്റേതെന്നു കാതില്* പറഞ്ഞു...ചേര്*ത്ത് പിടിക്കാന്*.....
വരുമായിരിക്കും..അവന്* ഈ മഴ പെയ്തു തീരും മുന്നേ.....
വരുമായിരിക്കും,എന്*റെ മഴ ഒരിക്കലും കള്ളം പറയില്ല.....


Keywords:songs,poems,kavithakal,malayalam kavithakal,love songs,love poems,sad poems,rain poems