കണ്ണിമ പൂട്ടി വക്കാതെ ഈ രാത്രി കഴിച്ചു കൂട്ടാം ഞാന്*...
പൂവിന്റെ സുഗന്ധമായി നീ വരുന്നതിനു കാത്ത്...
പിന്നെ എന്*റെ കണ്ണില്* കണ്മഷിയായി നിന്*റെ സ്നേഹം....
അലിഞ്ഞു ചേരുന്നത് കാത്ത്*.....
അന്തി ചോപ്പ് മായാത്ത ആകാശത്തിനു കീഴെ....
നിന്*റെ കാല്*പാദത്തിനടിയില്* ഞെരിഞ്ഞു തീര്*ന്ന
മണല്*തരികളെ എണ്ണിത്തീര്*ത്തു ... ഞാന്* കാത്തിരിക്കാം....
കിഴക്കുണരും വരെ എന്*റെ കണ്ണുകള്* നിനക്കു വെളിച്ചമാകാന്*...
കണ്ണ് തുറന്നിരിക്കുന്നു ഞാന്* നരച്ച പകലിനു കീഴെ...
നിന്*റെ തിരക്കിട്ട വഴികളില്* നിശ്ശബ്ദ സഹയാത്രികയായി...
കത്തി തീര്*ന്ന പകലുകള്* സന്ധ്യകള്*ക്ക് വഴിമാറിയിട്ടും...
നീ വരാതെ ഇരിക്കുന്നു.....
തുറന്നു പിടിച്ച്* കൊണ്ടുതന്നെ എന്*റെ കണ്ണുകള്* മൃതിയില്* വിലയിക്കുന്നുവെങ്കില്*....
അത് വരും ജന്മങ്ങളിലും....
നിനക്കായുള്ള കാത്തിരിപ്പാണ് എന്*റെ പ്രണയത്തിന്*റെ......
നിന്നോടുള്ള സ്നേഹത്തിന്റെ അടയാളമാണ്.....


Keywords:songs,love poems,sad songs,love songs,virahaganangal,kavithakal