മാന്നാര്* മത്തായി ഒക്*ടോബറില്*, ആശംസകളുമായി സിദ്ദിക്ക്-ലാല്*!

1971ല്* പുറത്തിറങ്ങിയ ‘സീ ദി മാന്* റണ്*’ എന്ന ഇംഗ്ലീഷ് ചിത്രം, 1979ല്* ബസു ചാറ്റര്*ജി സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘ദോ ലഡ്കേ ദോനോ കഡ്കേ’ എന്നിവ ഒരു മലയാള സിനിമയ്ക്ക് പ്രചോദനമായി. 1989ല്* ആ മലയാള ചിത്രം പുറത്തിറങ്ങിയപ്പോള്* അത് ചരിത്രവിജയവുമായി. സിദ്ദിക്ക്-ലാല്* സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവന്നത്.

മലയാളത്തില്* സിദ്ദിക്ക്-ലാല്* തരംഗത്തിന് തുടക്കം കുറിച്ച റാം*ജിറാവു സ്പീക്കിംഗ്, തൊഴില്* രഹിതരായ ചെറുപ്പക്കാരുടെ പ്രശ്നങ്ങള്* നര്*മ്മത്തില്* ചാലിച്ച് അവതരിപ്പിച്ചപ്പോള്* മലയാളത്തില്* കോമഡി സിനിമകളുടെ കുത്തൊഴുക്കിന് കൂടിയാണ് തുടക്കമായത്. ഇന്നസെന്*റ്, സായികുമാര്*, മുകേഷ്, വിജയരാഘവന്* തുടങ്ങിയവരായിരുന്നു റാം*ജിറാവുവിലെ പ്രധാന താരങ്ങള്*.

വര്*ഷങ്ങള്*ക്ക് ശേഷം ‘മാന്നാര്* മത്തായി സ്പീക്കിംഗ്’ എന്ന പേരില്* ആ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടായി. സംവിധായകന്*റെ സ്ഥാനത്ത് മാണി സി കാപ്പന്*റെ പേരാണ് ക്രെഡിറ്റ് ലിസ്റ്റില്* ഉണ്ടായിരുന്നതെങ്കിലും സിദ്ദിക്ക് ആണ് ആ ചിത്രം സംവിധാനം ചെയ്തത്. ആല്**ഫ്രഡ് ഹിച്ച്*കോക്കിന്*റെ ‘വെര്*ട്ടിഗോ’ ആണ് മാന്നാര്* മത്തായി എന്ന സിനിമയ്ക്ക് പ്രചോദനമായത്. മാന്നാര്* മത്തായിയും മെഗാഹിറ്റായി.

ഇപ്പോഴിതാ, റാംജിറാവുവിന്*റെ മൂന്നാം ഭാഗത്തിന് കളമൊരുങ്ങുകയാണ്. പ്രശസ്ത സംവിധായകന്* മമാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്നസെന്*റും മുകേഷും സായികുമാറും വിജയരാഘവനും തന്നെ ഈ സിനിമയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമാസ് ഇപ്പോള്* ഈ സിനിമയുടെ തിരക്കഥാജോലികളുമായി തിരക്കിലാണ്. മാന്നാര്* മത്തായി മൂന്നാം ഭാഗത്തിന്*റെ കഥ കേട്ട് സിദ്ദിക്കും ലാലും ആശംസകള്* നേര്*ന്നതായി മമാസ് ഫേസ്ബുക്കില്* കുറിച്ചു. ഒക്*ടോബര്* - നവംബര്* മാസങ്ങളില്* ചിത്രീകരണം നടക്കും. താരനിര്*ണയം പുരോഗമിക്കുകയാണ്.

പാപ്പി അപ്പച്ചാ, സിനിമാ കമ്പനി എന്നീ സിനിമകള്* സംവിധാനം ചെയ്ത മമാസിന് പുതിയ സംരംഭം വെല്ലുവിളികള്* നിറഞ്ഞതാണ്. റാംജിറാവുവിനെപ്പോലെ, മാന്നാര്* മത്തായിയെപ്പോലെ മൂന്നാം ഭാഗവും വലിയ ഹിറ്റാക്കുക എന്നതുതന്നെ ഏറ്റവും വലിയ വെല്ലുവിളി.


Keywords: mannar mathai, mukesh, innacent,sai kumar, lal, sidiq, mannar mathai speeking, ramji ravu