അന്ന് റഹ്*മാനെ ഭയന്ന മമ്മൂട്ടി, ഇന്നും ഒന്നാമന്*, വീണ്ടും റഹ്*മാനൊപ്പം!

റഹ്*മാന്* തരംഗമായി നിന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്*. അന്ന് സിനിമകള്* വിജയിക്കണമെങ്കില്* റഹ്*മാന്*റെ സാന്നിധ്യം മാത്രം മതിയായിരുന്നു. റഹ്*മാന്*റെ നൃത്തം ഹരമായിരുന്നു യുവാക്കള്*ക്ക്. അന്ന് സൂപ്പര്*താരമായിരുന്ന മമ്മൂട്ടി ഏറെ ഭയന്ന താരമായിരുന്നു റഹ്*മാന്*. തന്*റെ താരപദവിക്ക് റഹ്*മാന്*റെ മുന്നേറ്റം പ്രശ്നം സൃഷ്ടിക്കുമോ എന്ന് ഭയന്നിരുന്നു മമ്മൂട്ടി. തന്*റെ ആശങ്കകള്* അന്നത്തെ പ്രമുഖ സംവിധായകരോടും എഴുത്തുകാരോടുമൊക്കെ മമ്മൂട്ടി പങ്കുവച്ചിരുന്നു.


എന്നാല്* ആദ്യം റഹ്*മാന്*റെ മുന്നേറ്റത്തിനുമുന്നില്* പകച്ചെങ്കിലും അതിനൊപ്പം കഠിനാദ്ധ്വാനം ചെയ്ത് മമ്മൂട്ടി ആ പ്രതിസന്ധി മറികടന്നു. പതിറ്റാണ്ടുകള്*ക്ക് ശേഷവും മമ്മൂട്ടി മലയാളത്തിലെ ഒന്നാം നമ്പന്* താരമായി തുടരുന്നു. മലയാളത്തില്* നിന്ന് മറ്റ് ഭാഷകളിലേക്ക് ഭാഗ്യമന്വേഷിച്ചുപോയ റഹ്*മാനാകട്ടെ കഴിവിനൊത്ത ഒരു സ്ഥാനത്തേക്ക് എത്തിയതുമില്ല.

മലയാള സിനിമയില്* നിന്ന് അകന്നുപോയ റഹ്*മാന്* പിന്നീട് തിരിച്ചുവരവ് നടത്തിയതും മമ്മൂട്ടിച്ചിത്രത്തിലൂടെയായിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക്. അതിന് ശേഷം ട്രാഫിക്, ബാച്ച്ലര്* പാര്*ട്ടി തുടങ്ങിയ സിനിമകളില്* റഹ്*മാന്* തിളങ്ങി. ഇപ്പോള്* വീണ്ടും മമ്മൂട്ടിയും റഹ്*മാനും ഒന്നിക്കുകയാണ്.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി - റഹ്*മാന്* ടീം വീണ്ടുമെത്തുന്നത്. വൈ വി രാജേഷ് രചന നിര്*വഹിക്കുന്ന ചിത്രത്തില്* മമ്മൂട്ടി അഭിഭാഷകനായാണ് അഭിനയിക്കുന്നത്. ട്വന്*റി20ക്ക് ശേഷം മമ്മൂട്ടി വീണ്ടും വക്കീല്* കുപ്പായമണിയുന്നു എന്നതാണ് പ്രത്യേകത. ഈ വര്*ഷം അവസാനം ഈ ചിത്രത്തിന്*റെ ഷൂട്ടിംഗ് ആരംഭിക്കും.