പറയാൻ കൊതിച്ചൊരെന്റെ വാക്കിൽനീ
നുകരാൻ കൊതിച്ച തേൻ തുളിമ്പിയ
പറയുമരിയമൊഴികൾ പ്രണയമധുരമായ്
ശലഭമായ് ഉയരുമായ് മലരിനും മോഹമായ്
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശകൊൾകയായ്
ആർദ്രമായ് മധുരനൊമ്പരം
എന്റെ കാതിൽ നിൻ സ്നേഹം മർമ്മരം
നിൽ*പ്പൂ ഞാൻ ഹൃദയദാഹമായ്
എന്റെ കുമ്പിളിൽ തീർത്ഥമായ് വരൂ
പരിണയത്തിനീ പ്ര്കൃതി പന്തലായ്
കടൽക്കിളീ പറന്നു വാ തരംഗതാളമായ്
പാടിവാ.. അലസമായ് അലയുമീ
ശലഭമായ് ഉയരുമായ് മലരിനും മോഹമായ്
ആ മാലതീമുകുളമാലയായി
നിന്റെ മാറിലെ രോമഹർഷമായ്
മാറുമീ നിമിഷശോഭയെൻ
വാഴ്വിലാകവേ കാ*ത്തിരുന്നു ഞാൻ
തരുണ മാനസം മധു പകർന്നിടാൻ
കൊതിക്കയായ് വിളിക്കയായ്
നിലാവുപൂക്കുമീ വയൽക്കരെ
അരുമയായ് മുരളുമീ
ശലഭമായ് ഉയരുമായ് മലരിനും മോഹമായ്
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശകൊൾകയായ്


READ MORE