മുന്* പാകിസ്ഥാന്* ക്രിക്കറ്റ് താരം വസിം അക്രം വീണ്ടും വിവാഹിതനായി. ഓസ്ട്രേലിയക്കാരിയായ കൂട്ടുകാരി ഷെനീറ തോംസണെയാണ് വസിം അക്രം താലി ചാര്*ത്തിയത്. കഴിഞ്ഞ ഒന്നര വര്*ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.


47 കാരനായ അക്രത്തിന്റെ ആദ്യഭാര്യ ഹുമ 2009 ല്* രോഗബാധിതയായി മരിച്ചു. തുടര്*ന്ന് തന്റെ മുന്* പിആര്* കണ്*സള്*ട്ടന്റ് കൂടിയായ ഷെനീറയോട് അക്രം വിവാഹ അഭ്യര്*ഥന നടത്തുകയായിരുന്നു. തുടര്*ന്ന് ഓഗസ്റ്റ് 12ന് ലാഹോറില്* നടന്ന ലഘുവായ ചടങ്ങില്* വസിം അക്രം ഷെനീറയെ ജീവിതസഖിയാക്കുകയായിരുന്നു.

ഇസ്ലാം മതം സ്വീകരിച്ച ഷെനീറ ഉര്*ദു പഠിക്കുന്ന തിരക്കിലാണെന്ന് അക്രം പറഞ്ഞു. തന്റെ ഭാര്യക്കും കുട്ടികള്*ക്കുമായി താന്* പുതിയൊരു ജീവിതം തുടങ്ങുകയാണെന്നാണ് അക്രം പറഞ്ഞത്. വീണ്ടും ഒരു കുടുംബ ജീവിതം ലഭിച്ചത് ഭാഗ്യമാണ്. ഇതൊരു പുതിയ ജീവിതമാണ്.

ഈ പുതിയ തുടക്കത്തിന് കുടംബത്തിന്*്റെയും ആരാധകരുടെയും അനുഗ്രഹമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അക്രം കൂട്ടിച്ചേര്*ത്തു.Wasim Akram more stills


Keywords:Wasim Akram,Sherin Thomson,Islam,remarriage,Pakistan Cricketer