നഞ്ഞാളും കാളിയന്* തന്* തലയിലുമത്പോല-
ക്കുറൂരമ്മയാകും
കുഞ്ഞാത്തോല്* പാലുകാച്ചും കരിയുടയകലം
തന്നിലും തുള്ളിയോനെ
ഇഞ്ഞാനെന്നുള്ള ഭാവക്കറയധികതരം
പൂണ്ടു മലാണ്ടുപോമെന്*
നെഞ്ഞാം രംഗത്ത് തങ്കത്തളകളിളക്കി നീ
നിത്യവും നൃത്തമാടൂ!

പഞ്ഞംകൊണ്ടുള്ളുകായുമളവിലിഹ സുദാ-
മാവിനെ പുല്കിയോനെ
നെഞ്ചില്*ത്തങ്ങുംവിഷത്തൊടസുരതരുണിയെ-
ത്തങ്കലേയ്ക്കാക്കിയോനെ
കുഞ്ഞിക്കൈവെണ്ണ നല്*കാം കലുഷിത പെരുകി
കഷ്ടമാളുന്നോരീയെന്*
നെഞ്ഞാം രംഗത്ത് തങ്കത്തളകളിളക്കി നീ
നിത്യവും നൃത്തമാടൂ!

കുഞ്ഞിക്കൈ കാലിട്ടിളക്കി മധുരതരം
പാല്* നുകര്*ന്നമ്മ തന്*റെ
നെഞ്ചില്* ചാഞ്ചാടി മിന്നും മരതകമണിവര്*ണ്ണന്*റെ
ബാലസ്വരൂപം
ഈ ഞാന്* കാണാന്* കൊതിപ്പൂ സകലസമയവും
നൊന്തു പ്രാര്*ത്ഥിപ്പു വന്നെന്*
നെഞ്ഞാം രംഗത്ത് തങ്കത്തളകളിളക്കി നീ
നിത്യവും നൃത്തമാടൂ!

കുഞ്ഞായിപ്പിച്ചവെച്ചന്നടിയനു ജനനീ
ജിഹ്വയില്* നിന്നുകേട്ട
കുഞ്ഞാം ഗോപാല ലീലാ കഥകഖിലവും
എന്നെ നിന്* ദാസിയാക്കി
പഞ്ഞം കൂടതെയുണ്ണീ രുചിരതരം,
പീലിയും ചൂടിയെന്*റെ
നെഞ്ഞാം രംഗത്ത് തങ്കത്തളകളിളക്കി നീ
നിത്യവും നൃത്തമാടൂ!

കണ്ണാ! നീ മത്രമാണടിയനു തുണയെ-
ന്നോതി ഞാന്* കേണനേരം
കണ്ണഞ്ചിക്കുന്ന മട്ടില്* സരസിജനയനന്*
കണ്ണനെന്* കണ്ണിലുണ്ണി
കണ്ണിന്നാനന്ദമേകീ കുടുകുടെ ചിരിയാ-
ലെന്* മനം കട്ടു കുട്ടാ!
നെഞ്ഞാം രംഗത്ത് തങ്കത്തളകളിളക്കി നീ
നിത്യവും നൃത്തമാടൂ!

Lord Krishna more stillsKeywords:: Devotional songs,Krishnabhakthi ganangal,Hindu devotional,songs,kavithakal,poems