മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും ദിലീപും ട്വന്*റി20 എന്ന ചിത്രത്തില്* തകര്*ത്തഭിനയിച്ചതാണ്. ആ സിനിമയുടെ വന്* വിജയത്തിന് ശേഷം പിന്നീട് മള്*ട്ടിസ്റ്റാര്* സിനിമകളുടെ കുത്തൊഴുക്കായിരുന്നു. ദി കിംഗ് ആന്*റ് ദി കമ്മീഷണര്* പരാജയപ്പെട്ടതോടെ മള്*ട്ടിസ്റ്റാര്* ചിത്രങ്ങളുടെ എണ്ണം കുറഞ്ഞു. താരബാഹുല്യമല്ല, കാമ്പുള്ള കഥയാണ് സിനിമ ഹിറ്റാക്കുന്നതെന്ന തിരിച്ചറിവ് സിനിമാസ്രഷ്ടാക്കള്*ക്ക് ഉണ്ടായിക്കണണം.

മാത്രമല്ല, ന്യൂജനറേഷന്* സിനിമകള്* അടിച്ചുപൊളിക്കുന്ന കാലത്ത് മള്*ട്ടിസ്റ്റാര്* സിനിമകള്*ക്കൊന്നും സാധ്യതയില്ലെന്ന് കരുതിയാകണം ജോഷിയല്ലാതെ മറ്റ് സംവിധായകരൊന്നും അതിന് ശ്രമിക്കുന്നില്ല.

എന്തായാലും മമ്മൂട്ടിയും സുരേഷ്ഗോപിയും ജയറാമും ദിലീപും അഭിനയിച്ച സിനിമകള്* ഒന്നിച്ചെത്തുകയാണ് ഈ ഓണക്കാലത്ത്.


ദിലീപ് - ജോസ് തോമസ് ചിത്രം ശൃംഗാരവേലന്* ഇത്തവണത്തെ ഓണത്തിന്*റെ ഏറ്റവും ഹോട്ട് പ്രോപ്പര്*ട്ടിയാണ്. മായാമോഹിനി ടീം വീണ്ടും എത്തുന്നു എന്നതുതന്നെ ഏറ്റവും വലിയ പ്രത്യേകത. ലാല്*, ബാബുരാജ്, നെടുമുടി വേണു, ഷമ്മി തിലകന്* തുടങ്ങിയവരാണ് താരങ്ങള്*. വേദികയാണ് നായിക. തിരക്കഥ ഉദയ്കൃഷ്ണ - സിബി കെ തോമസ്.

ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീര്* വലിയ പ്രതീക്ഷയുണര്*ത്തിയാണ് ഓണക്കാലത്ത് പ്രദര്*ശനത്തിനെത്തുന്നത്. സുരേഷ്ഗോപിയും ജയറാമുമാണ് നായകന്**മാര്*. സമ്മര്* ഇന്* ബേത്*ലഹേം എന്ന മെഗാഹിറ്റിന് ശേഷം സുരേഷ്ഗോപി - ജയറാം ടീം വീണ്ടും എത്തുകയാണ്. സേതു തിരക്കഥയെഴുതുന്ന സിനിമ വര്*ണചിത്ര സുബൈറാണ് നിര്*മ്മിക്കുന്നത്.

മമ്മൂട്ടി നായകനാകുന്ന മുഴുനീള കോമഡിച്ചിത്രം ദൈവത്തിന്*റെ സ്വന്തം ക്ലീസ്റ്റസ് ഓണക്കാലത്ത് തിയേറ്ററുകള്* ജനസമുദ്രമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെന്നി പി നായരമ്പലം തിരക്കഥ രചിച്ചിരിക്കുന്ന ഈ സിനിമയില്* മമ്മൂട്ടിയുടെ ഗെറ്റപ്പാണ് ഹൈലൈറ്റ്. ഒരു നാടകനടന്*റെ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.