'ഭാര്യ’യെ വിട്ട് ജയറാം ആയുര്*വേദ ഡോക്ടറാകുന്നു *!

നായകന്* ജയറാം. ടൈറ്റിലില്* ‘ഭാര്യ’. ഇത്രയുമായാല്* അക്കു അക്ബര്* എന്ന സംവിധായകന്* ഒരു ഹിറ്റ് ചിത്രം ഉണ്ടാക്കുമെന്ന് ഒരു വിശ്വാസം മലയാള സിനിമയിലുണ്ട്. വെറുതെ ഒരു ഭാര്യ, ഭാര്യ അത്ര പോര എന്നീ സിനിമകളിലൂടെ ഉണ്ടായതാണ് ആ വിശ്വാസം. എന്തായാലും ആ ‘പേരുദോഷം’ ഒന്ന് മാറ്റാന്* തന്നെ ഒരുങ്ങുകയാണ് അക്കു അക്ബര്*.

‘ഭാര്യ അത്ര പോര’യ്ക്ക് ശേഷം അക്കു അക്ബര്* - ജയറാം ടീം വീണ്ടും വരികയാണ്. ഇത്തവണ ഒരു സമ്പൂര്*ണ കോമഡി എന്*റര്*ടെയ്നറിനാണ് അക്കു ശ്രമിക്കുന്നത്. സിനിമയുടെ പേരില്* ‘ഭാര്യ’ ഉണ്ടാകില്ല എന്നുറപ്പിക്കാം. ചിത്രത്തിന് തിരക്കഥയെഴുതുന്നത് ഉദയ്കൃഷ്ണ - സിബി കെ തോമസ്.

“ഒരു ആയുര്*വേദ ഡോക്ടറെയാണ് ജയറാം ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്. അയാളുടെ ജീവിതത്തിലുണ്ടാകുന്ന നര്*മ്മമധുരമായ സംഭവങ്ങളാണ് ചിത്രത്തിന്*റെ പ്രമേയം” - അക്കു അക്ബര്* പറയുന്നു.

‘ശൃംഗാരവേലന്*’ എന്ന ദിലീപ് ചിത്രത്തിന് ശേഷം ഉദയനും സിബിയും എഴുതുന്ന തിരക്കഥയാണിത്. ഒക്ടോബറില്* ചിത്രീകരണം ആരംഭിക്കും.

Keywords: jayaram,akku akbar, gopika, bharya athra pora, veruthe oru bharya