ദില്* ചാഹ്*താ ഹൈ മലയാളത്തില്*, ഫഹദ് - ദുല്*ക്കര്* - നിവിന്* പോളി കൂട്ടായ്മ!

ദില്* ചാഹ്*താ ഹൈ ഹിന്ദി സിനിമയില്* ഒരു മാറ്റം കൊണ്ടുവന്ന ചിത്രമാണ്. ആമിര്*ഖാന്*, സെയ്ഫ് അലി ഖാന്*, അക്ഷയ് ഖന്ന എന്നീ മൂന്ന് നായകന്**മാരുടെ രസകരവും സാഹസികവുമായ ജീവിതമായിരുന്നു ദില്* ചാഹ്*താ ഹൈയിലൂടെ ഫര്*ഹാന്* അക്തര്* പകര്*ത്തിയത്. ഏറെ നിരൂപകപ്രശംസയും ജനപ്രീതിയും നേടിയ ചിത്രം ആ വര്*ഷത്തെ മികച്ച ഹിന്ദിച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.

മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തേക്കുറിച്ച് പറയാനാണ് ഇപ്പോള്* ബോളിവുഡിലേക്കും ദില്* ചാഹ്താ ഹൈയിലേക്കും ഫര്*ഹാന്* അക്തറിലേക്കുമൊക്കെ പോയത്. കാര്യമെന്താണെന്നുവച്ചാല്*, അഞ്ജലി മേനോന്* സംവിധാനം ചെയ്യുന്ന പുതിയ സിനിമ ദില്* ചാഹ്*താ ഹൈയുടെ റീമേക്ക് ആണെന്ന് ഒരു വാര്*ത്ത സോഷ്യല്* നെറ്റുവര്*ക്കിംഗ് സൈറ്റുകളിലൊക്കെ പറന്നുകളിക്കുന്നു.

അഞ്ജലിയുടെ സിനിമയില്* ഫഹദ് ഫാസില്*, ദുല്*ക്കര്* സല്*മാന്*, നിവിന്* പോളി എന്നിവരാണ് താരങ്ങള്*. ഈ സിനിമയുടെ തിരക്കഥ അഞ്ജലി പൂര്*ത്തിയാക്കിക്കഴിഞ്ഞു. ഉസ്താദ് ഹോട്ടലിന് ശേഷം അഞ്ജലി എഴുതുന്ന തിരക്കഥയാണിത്.

എന്തായാലും ദില്* ചാഹ്*താ ഹൈയുടെ റീമേക്കാണ് ഈ സിനിമയെങ്കില്* അത് മലയാളികള്*ക്ക് ഒരു പുതിയ അനുഭവമായിരിക്കും. കാരണം ദില്* ചാഹ്*താ ഹൈ കണ്ട് അതുപോലെ സിനിമയെടുക്കണമെന്ന് ആഗ്രഹിച്ച് സിനിമാ സംവിധായകനായ വിനീത് ശ്രീനിവാസന്*റെ നാടാണിത് എന്നതുതന്നെ.


Keywords: fahad fazil, dulquer salman, nivin poly, anjali, anjali menon