'കൂതറ’ - മോഹന്*ലാലിന് പുതിയ ലുക്ക്!

ശ്രീനാഥ് രാജേന്ദ്രന്* തന്*റെ ആദ്യചിത്രം കൊണ്ടുതന്നെ ശ്രദ്ധനേടിയ സംവിധായകനാണ്. ദുല്*ക്കര്* സല്*മാനെ സിനിമയില്* പരിചയപ്പെടുത്തിയ സെക്കന്*റ് ഷോ എന്ന ചിത്രത്തിന്*റെ സംവിധായകന്*. ദുല്*ക്കറിനൊപ്പം മറ്റൊരു നല്ല നടനെക്കൂടി ശ്രീനാഥ് രാജേന്ദ്രന്* മലയാളത്തിന് സമ്മാനിച്ചു - സണ്ണി വെയ്ന്*.


ഏറെ സമയമെടുത്താണ് ശ്രീനാഥ് രാജേന്ദ്രന്* തന്*റെ രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. ‘കൂതറ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* മോഹന്*ലാല്* ആണ് നായകന്*. ഭരത്, ആസിഫ് അലി, വിനീത് ശ്രീനിവാസന്*, സണ്ണി വെയ്ന്*, മനു എന്നിവര്* മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വളരെ ശക്തമായ കഥാപാത്രത്തെയാണ് ഈ സിനിമയില്* മോഹന്*ലാലിന് ശ്രീനാഥ് രാജേന്ദ്രന്* നല്*കിയിരിക്കുന്നത്. ഈ സിനിമയുടെ ആദ്യ പോസ്റ്റര്* മോഹന്*ലാല്* തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. വ്യത്യസ്തമായ ലുക്കും കഥാപാത്രവുമാണ് ഈ സിനിമയില്* മോഹന്*ലാലിന് എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്*. ഭ്രാന്തമായി അലയടിക്കുന്ന കടലില്* ഒരു ബോട്ടില്* റാന്തല്* വിളക്കുമായി മോഹന്*ലാല്* നില്*ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

വിനി വിശ്വലാല്* ആണ് ‘കൂതറ’യുടെ രചന നിര്*വഹിക്കുന്നത്. 2014ല്* മോഹന്*ലാലിന്*റെ പ്രധാന റിലീസുകളില്* ഒന്നായിരിക്കും കൂതറ.