മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* ടെന്*ഡുക്കറുടെ മകന്* അര്*ജുന് കംഗാ ലീഗ് ക്രിക്കറ്റ് ടൂര്*ണമെന്റില്* അരങ്ങേറ്റം. മുംബൈ ക്രിക്കറ്റ് അസോസിയേഷന്* സംഘടിപ്പിക്കുന്ന ടൂര്*ണമെന്റില്* ലീഗിന്റെ ജി ഡിവിഷനില്* യംഗ് പാഴ്സി ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് സച്ചിന്* ജൂനിയര്* ഇറങ്ങുന്നത്.

പതിമൂന്നുകാരനായ അര്*ജുന്* രണ്ട് വിഭാഗങ്ങളില്* കളിക്കുന്നുണ്ട്. 17 വയസില്* താഴെയുള്ളവര്*ക്കും 19 വയസില്* താഴെയുള്ളവര്*ക്കുമായിട്ടുള്ള രണ്ട് വിഭാഗം മത്സരങ്ങളിലും അര്*ജുന്* ഇറങ്ങും.

ഇടംകയ്യന്* ബാറ്റ്സ്മാനായ അര്*ജുന്* ഇടംകയ്യന്* ബൗളറും കൂടിയാണ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ട്രെയിനിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷണ്* ട്രയല്*സിലാണ് സച്ചിന്* ജൂനിയര്* തന്റെ കന്നി സെഞ്ച്വറി നേടിയത്.

ചാമ്പ്യന്*സ് ലീഗിന് തയ്യാറെടുക്കുന്ന സീനിയര്* സച്ചിനൊപ്പമാണ് ജൂനിയര്* സച്ചിന്റെ പരിശീലനം.


More stills


Keywords:Junior Sachin,Little Master,Sachin Tendulkar,cricket news,sports news