മലയാളത്തിലേക്ക് തിരിച്ചുവരുന്ന മഞ്ജുവാര്യര്*ക്ക് ആരാധകര്* അനുദിനം വര്*ധിച്ചുവരുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്* പരിപാടികള്* അവതരിപ്പിക്കുന്നതിലൂടെ കൂടുതല്* ആരാധകരെ ഉണ്ടാക്കാനുള്ള ശ്രമം മഞ്ജു തുടങ്ങിക്കഴിഞ്ഞു. ഇന്നലെ തിരവനന്തപുരത്ത് ഒരു പരിപാടിയില്* പങ്കെടുത്ത് മഞ്ജുവിന്റെ സാന്നിധ്യം തെക്കന്*ജില്ലകളില്* അറിയിച്ചിരുന്നു. അടുത്തതായി മഞ്ജു മലബാറിലെ ആരാധകരെ കൈയിലാക്കാനുള്ള ശ്രമമാണെന്നാണ് അറിയുന്നത്. ഇതിനായി മഞ്ജുവിന്റെ അടുത്ത നൃത്ത പരിപാടി കോഴിക്കോട്ട് നടത്താന്* തീരുമാനമായിരിക്കുന്നു. രഞ്ജിത്തിന്റെ സിനിമയിലൂടെ മോഹന്*ലാലിന്റെ നായികയായി വീണ്ടും രംഗപ്രവേശം നടത്തുന്ന മഞ്ജുവാര്യര്* ആദ്യമായാണ് കോഴിക്കോട്ട് നൃത്തം അവതരിപ്പിക്കുന്നത്. രഞ്ജിത്തിന്റെ ദേവാസുരം എന്ന ചിത്രത്തിനു പ്രമേയമായ മുല്ലശ്ശേരി രാജുവിന്റെ പതിനൊന്നാം ചരമവാര്*ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ വേദിയിലാണ് മഞ്ജു നൃത്തം അവതരിപ്പിക്കുന്നത്. കോഴിക്കോട് ആശിര്*വാദ് ലോണ്*സില്* സെപ്റ്റംബര്* 19 വ്യാഴാഴ്ച വൈകിട്ടാണ് മഞ്ജുവിന്റെ നൃത്തം. കോഴിക്കോട് മുമ്പ് സ്*കൂള്* കലോല്*സവ വേദിയില്* മാത്രമേ മഞ്ജു നൃത്തം ചെയ്തിട്ടുള്ളൂ. സിനിമയില്* എത്തിയ ശേഷം ആദ്യമായിട്ടാണ് കോഴിക്കോട്ടേക്ക് നൃത്തവുമായി എത്തുന്നത്.

മഞ്ജുവിന്റെ രണ്ടാം വരവിന് കാരണമായത് നൃത്തമായിരുന്നു. ഗുരുവായൂരില്* നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു തന്റെ വരവ് അറിയിച്ചത്. പിന്നീട് കല്യാണിന്റെ പരസ്യത്തില്* അഭിനയിച്ചു. അതിനു ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. രഞ്ജിത്തിന്റെ ചിത്രത്തില്* മോഹന്*ലാലിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. രഞ്ജിത്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. രഞ്ജിത്തുമായി അടുത്ത ബന്ധം പുലര്*ത്തുന്നവരാണ് മുല്ലശേരി രാജുവിന്റെ കുടുംബം. അദ്ദേഹത്തിന്റെ മകളുടെ മകളും മഞ്ജുവിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്. കോഴിക്കോട്ടുക്കാര്*ക്ക് ഓണത്തിനു പിന്നാലെ വന്* ഉല്*സവാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് മഞ്ജുവെത്തുന്നത്. എന്നാല്* പൊതുജനത്തിനു നൃത്തം കാണാന്* അവസരമുണ്ടാകില്ല. ജനങ്ങളുടെ തള്ളിക്കയറ്റം ഭയന്ന് ടിക്കറ്റ് വച്ചാണ് പ്രവേശനം. അതേസമയം മഞ്ജുവിന്റെ കോഴിക്കോട്ടെ നൃത്തപരിപാടിയില്* ദിലീപ് പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ദിലീപിന്റെ സമ്മതത്തോടുകൂടിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും ദിലീപിന്റെയും മകളുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് അടുത്ത ബന്ധങ്ങളില്*നിന്ന് അറിയുന്നത്. നേരത്തെ ഏറെക്കാലം സിനിമയില്*നിന്ന് വിട്ടുനിന്നശേഷം തിരിച്ചുവരവിന്റെ തുടക്കമെന്ന നിലയില്*

ഗുരുവായൂരില്* നൃത്തമവതരിപ്പിച്ചപ്പോള്* ദിലീപ് പങ്കെടുത്തിരുന്നില്ല. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് ദിലീപ് എറണാകുളത്ത് പുതിയ ഹോട്ടല്* ആരംഭിച്ചപ്പോള്* മഞ്ജുവും പങ്കെടുത്തിരുന്നില്ല.

ഇരുവരും തമ്മിലുള്ള ദാമ്പത്യ പ്രശ്*നമാണ് പരിപാടികളില്* പങ്കെടുക്കാത്തത് എന്നായിരുന്നു കണ്ടെത്തല്* . ദിലീപുമായി മഞ്ജു വേര്*പിരിയുമെന്നുള്ള വാര്*ത്തകള്* വ്യാപകമാകുന്നതിനിടെ അടുത്ത പരിപാടിയില്* ദിലീപ് പങ്കെടുക്കുമെന്ന വിവിരം ആരാധകര്*ക്ക് ആശ്വാസമേകുന്നു.

Manju Warrier More Cute Stills

Keywords:Manju Warrier,Dance program,Dillep,manju's daughter,family problems,Dileep fans,Manju warrier fans,Mohanlal