വിരിയാത്ത താമരപൂവിനെ പോല്*
ഇതള്* വിരിയാതെ കൂമ്പി നിന്നതെന്തേ;
തീയില്* കുരുത്ത കരുത്തുമായ് വന്നിട്ടും
ഈ വെയിലില്* വാടി കരിഞ്ഞതെന്തേ?
കിന്നാരമേറെ ചൊല്ലിപ്പറഞ്ഞിട്ടും
ആരുമേയല്ലാതെ തീര്*ന്നതെന്തേ;
കാലമാം കാമുകന്* കൈയൊപ്പു ചാര്*ത്തിയ
സുന്ദര സ്വപ്നമേ നീയെവിടെ,
കാണുവാനേറെ കൊതിച്ച നേരത്ത്
കാണാമറയത്ത് നിന്നതല്ലേ;
കേള്*ക്കുവാന്* കാതോര്*ത്തിരുന്നപ്പോള്*
മൌനമായ് അകന്നു പോയതല്ലേ,
ആരോ ചൊല്ലിയ പരിഭവമൊക്കെയും
ആരോപണമായ് മാറ്റിയതെന്തേ;
നോവുമിടനെഞ്ചിന്* നൊമ്പരമറിയാതെ
നേരിനെ തേടി പോയതെവിടെ?


Keywords:songs,poems,kavithakal,love songs,sad songs,virahaganagal