Results 1 to 1 of 1

Thread: അഭ്യൂഹങ്ങള്*ക്ക് ഒരറുതി വരുത്തി ഐഫോണ്* 5s, ഐ&a

  1. #1
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default അഭ്യൂഹങ്ങള്*ക്ക് ഒരറുതി വരുത്തി ഐഫോണ്* 5s, ഐ&a



    അമേരിക്കയിലെ കാലിഫോര്*ണിയയിലെ ആസ്ഥാനമന്ദിരത്തില്* നടന്ന ചടങ്ങില്* ആപ്പിള്* ഐഫോണ്* 5s, ഐഫോണ്* 5c എന്നീ രണ്ട് പുതിയ ഫോണുകള്* അവതരിപ്പിച്ചു. ഈ ഫോണുകളെ കുറിച്ച് സോഷ്യല്* മീഡിയ വഴി പ്രചരിച്ച അഭ്യൂഹങ്ങള്* ഏറെയും ശരിയായിരുന്നു. പുതിയ സവിശേഷതകള്* കൂട്ടിചേര്*ത്ത വിലകൂടിയ മോഡല്* ആണ് ഐഫോണ്* 5s. സ്മാര്*ട്ട്*ഫോണ്* വിപണിയില്* സാംസങ്ങ് പോലെയുള്ള കമ്പനികള്* ഉയര്*ത്തുന്ന വെല്ലുവിളി നേരിടാന്* ഉള്ള വില കുറഞ്ഞ മോഡല്* ആണ് ഐഫോണ്* 5c.

    ഫോണുകളിലെ ഗോള്*ഡ്* സ്റ്റാന്*ഡേര്*ഡ് ആണ് ഐഫോണ്* 5s എന്നാണ് ഐഫോണ്* 5s അവതരിപ്പിച്ച് കൊണ്ട് ആപ്പിള്* പറഞ്ഞത്. 64 ബിറ്റ് a7 ചിപ്പ് ആണ് ആപ്പിള്* ഇതില്* ഉപയോഗിച്ചിരിക്കുന്നത്. 64 ബിറ്റ് ചിപ്പ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫോണ്* ആണ് ഐഫോണ്* 5s. നിലവില്* വേറൊരു ഫോണിലും 64 ബിറ്റ് ചിപ്പ് ഇല്ല. ഈ പുതിയ ചിപ്പില്* ഏകദേശം 1 ബില്ല്യണ്* ട്രാന്*സിസ്റ്ററുകള്* ഉണ്ട്. ഇതില്* 64 ബിറ്റ് അപ്ലിക്കേഷന്* മാത്രമല്ല 32 ബിറ്റ് അപ്ലിക്കേഷനും പ്രവര്*ത്തിക്കും.

    ഫിന്ഗര്* പ്രിന്റ്* സെന്സറോട് കൂടിയാണ് ഐഫോണ്* 5s വരുന്നത്. ടച്ച്* ഐഡി എന്നാണ് ആപ്പിള്* ഇതിനെ പറയുന്നത്. ഫോണിന്റെ ഹോം ബട്ടനോട് ചേര്*ത്താണ് ഫിന്ഗര്* പ്രിന്റ്* റീഡര്* ഘടിപ്പിച്ചിരിക്കുന്നത്. ലേസര്* കൊണ്ട് മുറിച്ച സഫെയര്* ക്രിസ്റ്റലും, കാപാസിറ്റീവ് ടച്ച്* സെന്*സറും ചേര്*ന്നതാണ് ഫിന്ഗര്* പ്രിന്റ്* റീഡര്*. വിരലടയാള വിവരങ്ങള്* സൂക്ഷിക്കുന്നത് ആപ്പിള്* സെര്*വറിലോ, ഐക്ലൌഡിലോ അല്ല മറിച്ചു എന്*ക്രിപ്റ്റ് ചെയ്ത് ഐഫോണ്* 5s ലെ a7 ചിപ്പിലാണ് സൂക്ഷിക്കുന്നത്. ഇനിമുതല്* ഫോണ്* അണ്*ലോക്ക് ചെയ്യാന്* സ്ക്രീന്* സ്വയ്പ്പ് ചെയ്യേണ്ട ആവശ്യം ഇല്ല ഹോം ബട്ടണ്* ടച്ച്* ചെയ്ത് അണ്*ലോക്ക് ചെയ്യാം. ഐട്യൂണ്*സ് സ്റ്റോറില്* നിന്നും വാങ്ങാന്* ഇനി ഫിന്ഗര്* പ്രിന്റര്* റീഡര്* ഉപയോഗിക്കാം.


    പഴയ ഐഫോണുമായി താരതമ്യം ചെയ്യുമ്പോള്* ഐഫോണ്* 5s രണ്ട് ഇരട്ടി വേഗതയേറിയതാണ്. പഴയതിനേക്കാള്* രണ്ട് ഇരട്ടി വേഗത്തില്* ഗ്രാഫിക്സ് കൈകാര്യം ചെയ്യാനും കഴിയും. നെക്സസ് 7 നെ പോലെ ഓപ്പണ്* ജിഎല്* ഇഎസ് 3 ഐഫോണ്* 5s സപ്പോര്*ട്ട് ചെയ്യും. ഇത് കൂടുതല്* വ്യക്തയാര്*ന്ന ഗെയിമിങ്ങ് അനുഭവം നല്*കും. M7 എന്ന ഒരു പുതിയ ചിപ്പും ഈ ഫോണില്* ഉണ്ട്. ഫോണിന്റെ ചലനങ്ങള്* കൂടുതല്* സൂക്ഷമതയോടെ നിരീക്ഷിക്കാന്* വേണ്ടിയാണിത്. ആക്സിലറോമീറ്റര്*, ഗൈറോസ്കോപ്, കോമ്പസ് എന്നിവയില്* നിന്ന് ഉള്ള വിവരങ്ങള്* കൂടുതല്* സൂക്ഷമതയോടെ വിശകലനം ചെയ്യാനും ഇതിന് കഴിയും. പുതിയ തലമുറ ഹെല്*ത്ത്* അപ്ലിക്കേഷനുകള്*ക്ക് ആണ് ഇത് തുടക്കംകുറിക്കുന്നത്.
    8 മെഗാപിക്സല്* ആണ് ഐഫോണ്* 5sന്റെ പിന്*ക്യാമറ. ആപ്പിളിന് ഫോണിലെ മെഗാപിക്സല്* ‘യുദ്ധത്തില്*’ താല്*പ്പര്യം ഇല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡ്യുല്* എല്*ഇഡി ഫ്ലാഷും ഫോണില്* ഉണ്ട്. ട്രൂ ടോണ്* ഫ്ലാഷ് എന്നാണ് ആപ്പിള്* ഇതിനെ വിളിക്കുന്നത്*. വെള്ള, ആംബര്* നിറങ്ങളോട് കൂടിയ ഫ്ലാഷ് ആണിത്. ഫോട്ടോ എടുക്കുന്ന സ്ഥലത്തെ വെളിച്ചത്തിന്റെ അളവ് അനുസരിച്ച് ഫ്ലാഷിലെ വെളിച്ചത്തിന്റെ നിറം ക്രിമീകരിച്ച് കൂടുതല്* മിഴിവാര്*ന്ന ചിത്രങ്ങള്* നല്*ക്കാന്* ഈ ക്യാമറക്ക് കഴിയും.
    ഓട്ടോ ഇമേജ് സ്റ്റബിലൈസേഷന്* എന്നൊരു പുതിയ സവിശേഷതയും ഐഫോണ്* 5sല്* ഉണ്ട്. ഇത് പ്രകാരം ഒന്നില്* കൂടുതല്* ഫോട്ടോകള്* ഒരേസമയം എടുക്കാന്* കഴിയും, എന്നിട്ട് ഓരോ ഇമേജിലെയും വ്യക്തമായ ഭാഗങ്ങള്* കൂട്ടിചേര്*ത്ത് കൂടുതല്* മിഴിവാര്*ന്ന ചിത്രം തരുന്നു. 250 മണിക്കൂര്* സ്റ്റാന്റ് ബൈ സമയം ആണ് ഐഫോണ്* 5s ലെ ബാറ്ററി വാഗ്ദാനം ചെയ്യുന്നത്.



    ഐഫോണ്* 5s 16 ജിബി പതിപ്പിന് 199 ഡോളറും, 32 ജിബി പതിപ്പിന് 299 ഡോളറും, 64 ജിബി പതിപ്പിന് 399 ഡോളറും ആണ് വില. ഇവ മൂന്നും രണ്ട് വര്*ഷത്തെ കോണ്*ട്രാക്റ്റോട് കൂടിയേ കിട്ടൂ. സില്*വര്*, ഗോള്*ഡ്*, സ്പേസ് ഗ്രേ എന്നീ നിറങ്ങളില്* ഐഫോണ്* 5s വിപണിയില്* ഇറങ്ങും.
    ഐഫോണ്* 5cക്ക് കരുത്ത് പകരുന്നത് ആപ്പിളിന്റെ a6 പ്രോസസ്സര്* ആണ്. 8 മെഗാ പിക്സല്* ക്യാമറയാണ് ഫോണിന് നല്*കിയിരിക്കുന്നത്. നിര്*മ്മാണ ചിലവ് കുറക്കുന്നതിന്റെ ഭാഗമായി പോളികാര്*ബനേറ്റ് പ്ലാസ്റ്റിക് പുറംചട്ടയുള്ള മെറ്റല്* ഫ്രെയിം ആണ് ഐഫോണ്* 5c യില്* ഉപയോഗിച്ചിരിക്കുന്നത്. പച്ച മഞ്ഞ, നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളില്* ഫോണ്* ലഭ്യമാകും. ഈ ഫോണിന് വേണ്ടി വിവിധ നിറങ്ങളില്* മനോഹരമായ കേസ് ആപ്പിള്* തന്നെ ഇറക്കും.



    ബ്ലൂടൂത്ത് 4.0 le, ഡ്യുല്* ബാന്*ഡ് വൈഫൈ, lte സപ്പോര്*ട്ട് തുടങ്ങിയവ ഐഫോണ്* 5cയുടെ സവിശേഷതകള്* ആണ്. ലോകത്തെ മിക്ക lte ബാന്റുകളും സപ്പോര്*ട്ട് ചെയ്യുന്ന ഒരു ഫോണ്* ആണ് ഐഫോണ്* 5c. രണ്ട് വര്*ഷത്തെ കോണ്*ട്രാക്റ്റോട് കൂടിയ 16 ജിബി ഐഫോണ്* 5cയുടെ വില 99 ഡോളറും, 32 ജിബി പതിപ്പിന്റെ വില 199 ഡോളറും ആണ്.


    പാരിസ്ഥിതിക്ക് ദോഷകരമായ ആര്*സെനിക്, മെര്*ക്കുറി, പിവിസി എന്നിവകൊണ്ടുള്ള ഘടകങ്ങള്* ആപ്പിള്* പുതിയ ഫോണില്* ഉപയോഗിച്ചിട്ടില്ല. യുഎസ്, ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്*സ്, ജര്*മ്മനി, ഹോങ്ങ്കോങ്ങ്, ജപ്പാന്*, സിങ്കപ്പൂര്*, യുകെ എന്നീ രാജ്യങ്ങളില്* സെപ്റ്റംബര്* 20 മുതല്* ഈ ഫോണുകള്* ലഭ്യമാകും. ഇന്ത്യന്* വിപണിയില്* ഈ ഫോണുകള്* ഡിസംബറിലെ എത്തൂ. ആദ്യമായാണ് ആപ്പിള്* ഐഫോണ്* ഇറങ്ങുന്ന ദിവസം തന്നെ ചൈനയിലെ വിപണിയില്* ലഭ്യമാക്കുന്നത്.
    Last edited by Vahaa11; 09-12-2013 at 11:43 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •