ഗൂഗിള്* അവരുടെ വെബ്ബ് സേവനങ്ങളിലെയോ, ക്രോം ബ്രൌസറിലെയോ, ക്രോം ഒഎസ്സിലെയോ തെറ്റുകളോ, സുരക്ഷാ പിഴവുകളോ കണ്ടെത്തുന്നവര്*ക്ക് നല്*കുന്ന സമ്മാനത്തുക അഞ്ചിരട്ടിയാക്കി. മുന്*പ് ഇത് 1000 ഡോളര്* ആയിരുന്നു. ഗൂഗിള്* ഇതുവരെ ഏകദേശം 2 മില്ല്യന്* ഡോളര്* ഇങ്ങനെ സമ്മാനത്തുകയായി നല്*കി കഴിഞ്ഞു.


തങ്ങളുടെ സോഫ്റ്റ്*വെയറിലെയും, വെബ്ബ് സേവനങ്ങളിലെയും സുരക്ഷാപിഴവുകളും, ബഗ്ഗുകളും കുറച്ച് കുറ്റമറ്റതാക്കാന്* വേണ്ടിയാണ് ഗൂഗിള്* എത്രയും വലിയ സമ്മാനത്തുക നല്*കി ബഗ് ബൌണ്ടി പ്രോഗ്രാം (Bug bounty programme) നടത്തുന്നത്. ഗൂഗിള്* മൂന്ന് വര്*ഷം മുന്*പാണ്* ഈ പ്രോഗ്രാം തുടങ്ങിയത്. ഇതുവരെ ഏകദേശം 2000 സുരക്ഷാപിഴവുകള്* ഇതുവഴി കണ്ടെത്തി പരിഹരിച്ചു.


ഫെയ്സ്ബുക്കും അവരുടെ വെബ്സൈറ്റിലെ പിഴവുകള്* കണ്ടെത്തുന്നവര്*ക്ക് കാശ് നല്*കുന്നുണ്ട്. അവര്* ഏകദേശം 1 മില്ല്യന്* ഇതുവഴി കൊടുത്തു എന്നാണ് പറയുന്നത്. ഇതില്* പകുതിയില്* അധികവും ലഭിച്ചത് ഇന്ത്യയില്* നിന്ന് പിഴവുകള്* റിപ്പോര്*ട്ട് ചെയ്തവര്*ക്കാണ്. മൈക്രോസോഫ്റ്റ് അവരുടെ ഏറ്റവും പുതിയ ഒഎസ്സിലെ സുരക്ഷാപിഴവുകള്* കണ്ടെത്തുന്നവര്*ക്ക് ഏകദേശം ഒരു ലക്ഷം ഡോളര്* സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്.


ഗൂഗിള്* സേവനങ്ങളിലെ ബഗ് കണ്ടെത്താന്* കഴിഞ്ഞാല്* നിങ്ങള്*ക്കും നേടിയെടുക്കാം പുല്ലുപോലെ 5000 ഡോളര്*. എന്താ ഒരു കൈ നോക്കുന്നോ?