പ്രണയത്തിന്* നൊമ്പരമറിയുന്നു ഞാനെന്*
ഹൃദയത്തിന്* വേദന അറിയുന്നു
കാണാമറയത്തിരുന്നു നീയെനിക്കേകിയ
ചുംബനമിന്നെന്നില്* ജ്വലിക്കുന്നു
ചിതറിത്തെറിച്ചൊരാ ഓര്*മ്മ തന്* മുത്തുകള്*
കൊരുത്തെടുത്ത് ഞാന്* ചാര്*ത്തി തരാം
വെയിലായ് നിന്നില്* വെളിച്ചമേകാം
നിഴലായ് നിന്നുടെ കൂടെ വരാം
സ്വപ്നങ്ങളെല്ലാം പകുത്തു നല്*കാം
സ്വര്*ഗ്ഗങ്ങളൊക്കെ സ്വന്തമാക്കാം
കിനാവിന്റെ തീരത്തു ഉല്ലസിക്കാം
ഉരുകിയൊഴുകും കണ്ണീരെല്ലാം തുടച്ചു മാറ്റാം
നെഞ്ചിലെ ചൂടൊന്നായ് പകര്*ന്നു നല്*കാം
കുഞ്ഞരിപ്രാവായ് കുറുകി നില്*ക്കാം
ഉറങ്ങുവാന്* താരാട്ടായൊഴുകിയെത്താം
ഉണരുമ്പോള്* പൊന്*കണിയായ് മുന്നിലെത്താം
മഴവില്ലിന്* ശോഭയുമായ് വന്നണഞ്ഞാല്*
മാമയിലായ് ഞാനെന്* പീലി നിവര്*ത്തും
തളരാതെ നീയെന്നും കൂടെ വേണം
തകരാതെ നിനക്കായ് കാത്തിരിക്കാം


Keywords:songs,poems,love poems,kavithakal,sad songs,virahaganangal,love songs