എന്നും കരിന്തിരി കത്തി അണഞ്ഞുപോകുന്ന,
ഒരു കരിപിടിച്ച കല്*വിളക്കായിരുന്നു ഞാന്*.
അഥവാ ഞാന്* വസിക്കുന്ന മച്ചിനകത്ത്*,
വെളിച്ചത്തിന്* സ്ഥായിയായ ഭാവങ്ങളുണ്ടായിരുന്നില്ല.
ആരോ തെളിയിച്ചിട്ട്* അനാഥമാക്കി പോകുന്ന
ഒരു ദീപനാളത്തിന്റെ കാവല്*ക്കാരന്* മാത്രമായിരുന്നു ഞാന്*.
ഒരു നാള്* കരിന്തിരി കത്തിക്കെടും മുന്*പേ,
എന്റെ വെളിച്ചത്തിന്റെ സീമകള്* മച്ചിന്റെ
മൂലകളിലേവം വിരാജിക്കവേ ചൂണ്ടുവിരല്* പൊള്ളിച്ച്*,
എണ്ണയില്* തിരി കുതിര്*ത്തികൊണ്ടാരോ മെല്ലെയെന്*
ദീപനാളമണച്ചു.പിന്നെ ഞാന്* എന്നും കാത്തിരുന്നു.
കാലടികള്* മറന്നിടാതെ,
പദനിസ്വനങ്ങളുണ്ടാക്കാതെ,
ഒരു പൂനുള്ളുന്ന മൃദുലതയോടെ എന്നെയുറക്കുവാന്* വരുന്നവരെ...
സന്ധ്യയുടെ വെണ്*മാറില്*,
ചുവന്ന നഖക്ഷതങ്ങളവശേഷിപ്പിച്ച്* പകലകന്നുപോയൊരു രാവില്*,
ഒരു തുള്ളി കണ്ണുനീര്* കൊണ്ടെന്റെ
തിരിതാഴ്*ത്തിയണച്ച്* അവരും അകന്നുപോയ്*.
അന്നടഞ്ഞുപോയ മച്ചിന്റെ വാതില്*,
പിന്നെയൊരിയ്ക്കലും തുറന്നുമില്ല എങ്കിലും കരിന്തിരികത്താതെ,
തിരിശീല കരിഞ്ഞ ധൂപങ്ങളില്*ആത്മാഹുതി ചെയ്യാതെ,
ഒരു കുഞ്ഞു ദീപത്തിന്* ആത്മാവും പേറി,
ഞാനെന്ന കല്*വിളക്ക്* ഇന്നും മച്ചിലെ ദേവനു കൂട്ടായിരിയ്ക്കുന്നു.


Keywords:songs,poems,kavithakal,devotional songs,hindu devotional songs