ഇന്ത്യന്* ക്രിക്കറ്റിന്റെ സുവര്*ണയുഗത്തിലെ വക്താക്കളായ സച്ചിന്* തെണ്ടുല്*ക്കറും രാഹുല്* ദ്രാവിഡും മുഖാമുഖം വന്ന പോരാട്ടത്തില്* താരമായത് മലയാളത്തിന്* സ്വന്തം സഞ്ജു വി സാംസണ്*.

ചാമ്പ്യന്*സ് ലീഗ് ട്വന്റി20യിലെ ആദ്യ മത്സരത്തില്* ഏക അര്*ദ്ധശതകവുമായി സഞ്ജു തിളങ്ങിയപ്പോള്* ദ്രാവിഡും സച്ചിനുമടക്കമുള്ള ബാറ്റസ്മാന്*മാര്* കാഴ്ചക്കാരായി. ഇതോടെ ചാമ്പ്യന്*സ് ലീഗ് ട്വന്റി20 യില്* അര്*ദ്ധശതകം നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതി പതിനെട്ടുകാരനായ സഞ്ജുവിന് സ്വന്തമായി.
സഞ്ജുവിന്റെ ബാറ്റിംഗ് മികവില്* രാജസ്ഥാന്* റോയല്*സ് ഏഴു വിക്കറ്റിന് കരുത്തരായ മുംബൈ ഇന്ത്യന്*സിനെ പരാജയപ്പെടുത്തി. ഇന്നലെ ആദ്യം ബാറ്റിംഗിനിറങ്ങിയ മുബൈയെ 142/7 എന്ന സ്*കോറില്* ഒതുക്കിയ ശേഷം രണ്ട് പന്തും ഏഴ് വിക്കറ്റും ശേഷിക്കേയാണ് രാജസ്ഥാന്* വിജയം നേടിയത്.
47 പന്തില്*എട്ട് ബൗണ്ടറികളടക്കം 54 റണ്* നേടിയ സഞ്ജുവും 31 പന്തില്* 33 റണ്ണടിച്ച അജിങ്ക്യ രഹാനെയും 14 പന്തില്* 27റണ്* നേടിപുറത്താകാതെ നിന്ന സ്റ്റുവര്*ട്ട് ബിന്നിയും 22 പന്തില്*നിന്ന് 27 റണ്ണടിച്ച ഷെയ്ന്* വാട്*സണും ചേര്*ന്നാണ് രാജസ്ഥാന് വിജയമൊരുക്കിയത്. മുംബൈ ഇന്ത്യന്*സിന്റെ മൂന്ന് വിക്കറ്റുകള്* പിഴുതെടുത്ത വിക്രംജിത്ത് മാലിക്കാണ് മാന്* ഒഫ് ദ മാച്ച്.

http://gallery.bizhat.com/showgallery.php?cat=1845Keywords:Sachin TEndulkar,Rahul Dravid,Sanju V Samson,Rajastan Royals,Man of the Match,Stuwart Binny,Ajinkya Rahane,cricket news,sports news