പഴം വെണ്ണ പഞ്ചാര വേണോ
പ്രാര്*ത്ഥന തൊഴുകൈ താമര വേണോ
ഹൃദയം കുതിര്*ന്ന ഗാനം വേണോ
പൂജ ഉദയാസ്തമനം വേണോ

പുരുഷ സൂക്താര്*ച്ചന തേന്* പാന വേണോ
തിരുമുടി മാല വേണോ
പുഷ്പക ത്രിക്കൈകല വേണോ
നീലാഞ്ജന മക മണിവര്*ണ്ണനെന്റെ
കളഭ മുഴുക്കാപ്പ് വേണോ
കളഗീത കളഭ മുഴുക്കാപ്പ് വേണോ
തേനൊലിക്കും മുരളിക തേടുന്ന
ഗാനമായിന്നണയുന്ന ഭാവന
ജ്ഞാന സന്താന ഗോപാലമാകുന്ന
പാന പാടുന്നു പൂന്താന കാമന

നളപാക മാനസ നൈവേദ്യം വേണോ
കേളി കൈകൊട്ടു വേണോ
ശ്രീ നെയ്ത പള പള പട്ടു വേണോ
അഷ്ടമി രോഹിണി ആര്തരിക്കെന്തേ
അഷ്ടപദി പ്രാതല്* വേണോ
മൃഷ്ടാനം അഷ്ടപദി പ്രാതല്* വേണോ
ഗീതഗോവിന്ദമാടുന്ന കൃഷ്ണനെ
രാധയായിന്നലിയുന്ന ജീവിതം
മാധവാ ഹരേ ആദിനാരായണ
പീത പൊന്നാട തുന്നുന്നു കാമിതം

More Stills
Keywords:songs,poems,kavithakal,devotional songs,Hindu devotional songs