ഭാര്യയെ പേടിച്ച് അമേരിക്കന്* പ്രസിഡന്റ് ബരാക് ഒബാമ പുകവലി നിര്*ത്തി. പുകവലി എന്നന്നേക്കുമായി നിര്*ത്തിയത് ഭാര്യ മിഷേലിനെ പേടിച്ചിട്ടാണെന്ന് അമേരിക്കന്* പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. യുഎന്* ജനറല്* അസംബ്ലിയ്ക്കിടെ യുഎന്* പ്രതിനിധിയോട് സംസാരിക്കവെയാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്* ടിവി ചാനലായ സിഎന്*എന്നിനാണ് ഒബാമ ഇക്കാര്യം പറയുന്ന ഓഡിയോ സംഭാഷണം ലഭിച്ചത്.


പുകവലിക്ക് അടിമപ്പെട്ടിരുന്നുവെന്ന കാര്യം ഒബാമ നേരത്തെ ഡ്രീം ഫ്രം മൈ ഫാദര്* എന്ന പുസ്തകത്തില്* എഴുതിയിട്ടുണ്ട്. സ്*മോക്കര്* എന്നാണ് തന്നെ ഒബാമ പുസ്തകത്തില്* വിശേഷിപ്പിച്ചിരുന്നത്. 2008ല്* പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചരണം തുടങ്ങിയപ്പോള്* ഒബാമയുടെ പുകവലി ശീലവും പുകവലി ഉപേക്ഷിക്കാനുള്ള ശ്രമവും യുഎസ് മാധ്യമങ്ങള്* വാര്*ത്തയാക്കിയിരുന്നു.

രാജ്യത്തെ പൊതുജനാരോഗ്യത്തിന്റെ പ്രചാരകയായ മിഷേല്* ഒബാമ നേരത്തെ തന്നെ ഒബാമയുടെ പുകവലി ശീലത്തിലുള്ള അതൃപ്തി വെളിപ്പെടുത്തിയിരുന്നു. എന്നാല്* മക്കള്*ക്ക് മുന്നില്* ഒബാമ പുകവലിച്ചിരുന്നില്ലെന്നും മിഷേല്* പറഞ്ഞിരുന്നു.


Obama More Stills


Keywords:Obama,Mishel,smoking,healthy,UN Assembly