ദിലീപിനും മഞ്ജുവിനും പിന്നാലെ കാവ്യയും ഗുരുവായൂരില്* ; വിവാഹത്തിന് മുന്നൊരുക്കമെന്ന് അണിയറ ചര്*ച്ച
കാവ്യാ മാധവന്റെ പുനര്*വിവാഹം വാര്*ത്ത സിനിമാ ലോകത്ത് ചര്*ച്ചാ വിഷയം തന്നെയാണ്. വിവാഹത്തിന് മുന്നൊരുക്കംപോലെ കാവ്യ ഗുരുവായൂരില്* സ്വയംവരം കളി വഴിപാടിനെത്തി. അവതാരംമുതല്* സ്വര്*ഗ്ഗാരോഹണം വരെയുള്ള കഥകളില്* വഴിപാട് നേരുന്ന കളിയാണ് രുക്മിണീസ്വയംവരം കഥ. മംഗല്യഭാഗ്യത്തിനും വിവാഹതടസ്സം നീക്കാനുമായാണ് ‘സ്വയംവരം’ കളി വഴിപാട് നേരുന്നത്. ദിലീപും മഞ്ജു വാര്യരും ഗുരുവായൂര്* അമ്പലത്തിലെത്തിയതിനു കുറച്ചു ദിവസത്തിനു ശേഷം കാവ്യ മാധവനും ക്ഷേത്ര നടയിലെത്തിയത് വാര്*ത്തകളില്* സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്* തിങ്കളാഴ്ച കാവ്യ ക്ഷേത്രത്തിലെത്തിയത് വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നാണ് സിനിമാ ലോകത്തെ സംസാരം.
കൃഷ്ണനാട്ടത്തിന് മുമ്പ് കാവ്യ ശര്*ക്കരകൊണ്ട് തുലാഭാരവും നടത്തി. രക്ഷിതാക്കള്*ക്കും സഹോദരനുമൊപ്പമാണ് കാവ്യ ക്ഷേത്ര ദര്*ശനം നടത്തിയത്.