മെഗാസ്റ്റാര്* മമ്മൂട്ടിയോട് ഇപ്പോഴും പിണക്കമാണെന്ന് നടന്* സുരേഷ്ഗോപി. എന്നാല്* പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ് എന്ന സിനിമയേക്കാള്* മികച്ച ഒരു ന്യൂജനറേഷന്* സിനിമയുമില്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കി.


മമ്മൂട്ടിയുമായുള്ള പിണക്കം മാറിയിട്ടില്ല. എന്നാല്* അതിന്*റെ കാരണം എന്താണെന്ന് വെളിപ്പെടുത്തി നാറാന്* ഞാനില്ല. പിണക്കത്തിന്*റെ പേരില്* മമ്മൂട്ടിയുമായി മുന്*പുണ്ടായിരുന്ന സൗഹൃദം ഇല്ലാതാക്കാന്* ചെയ്യാന്* കഴിയില്ല - സുരേഷ്ഗോപി പറഞ്ഞു.

ന്യൂജനറേഷന്* സിനിമ എന്ന് കേള്*ക്കുമ്പോള്* തന്നെ ചിരിവരും. നിലവിലെ മാതൃകകളെ തകര്*ക്കുന്നതായിരിക്കണം ന്യൂജനറേഷന്* സിനിമ. അങ്ങനെ ഒരു സിനിമയേ മലയാളത്തില്* കണ്ടിട്ടുള്ളൂ. അത് രഞ്ജിത്തിന്*റെ പ്രാഞ്ചിയേട്ടനാണ്. അതിനുമുമ്പോ ശേഷമോ അതേക്കാള്* മികച്ച ഒരു ന്യൂജനറേഷന്* സിനിമ കണ്ടിട്ടില്ല - സുരേഷ്ഗോപി വ്യക്തമാക്കി.

താരസംഘടനയായ അമ്മയുടെ യോഗങ്ങളില്* പങ്കെടുക്കുന്നില്ലെങ്കിലും സംഘടനയുമായി അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്*റെ ലിറ്റററി ആന്*റ് ആര്*ട്ട് ഫോറം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കവേ സുരേഷ്ഗോപി പറഞ്ഞു.SUresh Gopi More Stills

Keywords:Suresh Gopi,Mammootty,Pranchiyettan and the saint,Ranjith,Literary And Art Forum,Amma,Press Club,Newgeneration cinema