കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി

ചരിത്രപുരുഷന്മായ കുഞ്ഞാലിമരയ്ക്കാരായി മെഗാസ്റ്റാര്* മമ്മൂട്ടിയെത്തുന്നു. അമല്* നീരദ് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്* എന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2014 ഫെബ്രുവരിയില്* തുടങ്ങുന്നു. മലയാളം ഇന്നോളം കണ്ടതില്* വച്ചേറ്റവും ചെലവേറിയ ചിത്രമായിട്ടായിരിക്കും കുഞ്ഞാലി മരയ്ക്കാര്* ഒരുക്കുക. 40കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ്. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്*. സാമൂതിരി രാജാവിന്റെ സേനാനായകനായിരുന്ന കുഞ്ഞാലിമരയ്ക്കാരെ എന്നും മലബാറിന്റെ വീരപുത്രനായിട്ടാണ് കരുതിപ്പോരുന്നത്. പോര്*ച്ചുഗീസുകാര്*ക്കെതിരെ നിര്*ഭയനായി പോരാടിയ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതകഥയാണ് ചിത്രത്തില്* പറയുന്നത്. പഴശിരാജയെന്ന വീരരാജാവിന്റെ വേഷം ഗംഭീരമാക്കി മാറ്റിയ മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരുടെ വേഷവും കുറ്റമറ്റതാക്കുമെന്നുതന്നെ കരുതാം. അതിനൂതന സാങ്കേതിക വിദ്യകള്* ഉപയോഗിച്ചാണ് ചിത്രമൊരുക്കുക.

അമല്* നീരദ് സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്* ഓഗസ്റ്റ് സിനിമയുടെ ബാനറില്* സന്തോഷ് ശിവന്*, ഷാജി നടേശന്*, പൃഥ്വിരാജ് എന്നിവര്* ചേര്*ന്നാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിയ്ക്കുന്നതും സന്തോഷ് ശിവന്* തന്നെയായിരിക്കും. മലയാളത്തിലും തമിഴിലുമായിട്ടായിരിക്കും ചിത്രമൊരുങ്ങുന്നത്. പിന്നീട് തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്യുകയും ചെയ്യും. 2014 ഓഗസ്റ്റ് 15ന് റിലീസ് ചെയ്യത്തക്കവിധത്തിലാണ് ചിത്രം ഒരുക്കുകയെന്ന് അണിയറക്കാ്# പറയുന്നത്.