സുര്യയ്ക്ക് കാര്*ത്തിയുടെ വില്ലനകാനിഷ്ടം

പൃഥ്വിരാജും ഇന്ദ്രജിത്തും ഒരു സിനിമയില്* ഒന്നിച്ചഭിനയിക്കുന്നു എന്നാദ്യമായി വാര്*ത്ത വന്നപ്പോള്* ആരാണ് നടന്* എന്നായിരുന്നു പലര്*ക്കും അറിയേണ്ടിയിരുന്നത്. എന്നാല്* ഇന്ദ്രജിത്തിനെക്കാള്* മാര്*ക്കറ്റ് അന്ന് പൃഥ്വിരാജിന് ഉള്ളതുകൊണ്ട് ക്ലാസ്*മേറ്റ് പോലൊരു ചിത്രമൊരുക്കിയപ്പോള്* നായകനായി പൃഥ്വിതന്നെ എത്തി. പിന്നെ ഏറെ ചിത്രങ്ങളില്* അവര്* ഒന്നിച്ചഭിനയിച്ചു. മലയാളത്തിലെ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും പോലെ തമിഴിലെ സഹോദരതാരങ്ങളാണ് സുര്യയും കാര്*ത്തിയും. രണ്ടു പേരും ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതുകൊണ്ട് ഇവരെ ഒന്നിപ്പിച്ച് ഒരു ചിത്രം എടുക്കുമ്പോള്* ആര് നായകനാകും വില്ലനാകും എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.

ആ സംശയം ഇവരിലൊരാളോട് തന്നെ ചോദിച്ചാലോ. സംവിധായകനും നിര്*മാതാവുമായ ലിംഗസ്വാമി ചോദിച്ചു, സുര്യയും കാര്*ത്തിയും ഒരു സിനിമയില്* ഒന്നിച്ചഭിനയിക്കുകയാണെങ്കില്* ആരായിരിക്കും വില്ലന്*? ഒട്ടും അമാന്തിക്കാതെ സൂര്യ പറഞ്ഞു, എനിക്ക് കാര്*ത്തിയുടെ വില്ലനായി അഭിനയിച്ചാല്* മതി. ഇന്ത്യന്* സിനിമയുടെ നൂറാം വാര്*ഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് സൂര്യ തന്റെ ആഗ്രഹം പറഞ്ഞത്. യഥാര്*ത്ഥ ജീവിതത്തില്* കാര്*ത്തി നല്ലയാളും ഞാന്* ഒരു ശാന്തനായ വില്ലനുമാണെന്നായിരുന്നു സുര്യയുടെ മറുപടി.