Page 1 of 2 12 LastLast
Results 1 to 10 of 13

Thread: വിവാഹിതരെ ഇതിലെ.. ഇതിലെ..

  1. #1
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default വിവാഹിതരെ ഇതിലെ.. ഇതിലെ..



    പുരുഷന്*മാരുടെ ശ്രദ്ധക്ക്*...


    വൈകുന്നേരം.. ഓഫീസില്* നിന്നുവന്ന രവി കാപ്പികുടിയൊക്കെ കഴിഞ്ഞ്* ടി. വി കാണാനിരുന്നു. ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ്* മാച്ച്*. എന്തൊക്കെ സംഭവിച്ചാലും ഇനി അനങ്ങില്ല. അതറിയാമായിരുന്നിട്ടും രാധ അങ്ങോട്ടു ചെന്നു. ''രവിയേട്ടാ..ഇന്ന്* അച്*ഛന്* വിളിച്ചിട്ടുണ്ടായിരുന്നു. രമയ്*ക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടത്രേ.'' രാധ ഒരു നിമിഷം നിര്*ത്തി. രവി അതൊന്നും ശ്രദ്ധിക്കുന്നേയില്ല. കളിയില്* മുഴുകിയിരിക്കുകയാണ്* കക്ഷി. രാധയ്*ക്ക് ദേഷ്യവും സങ്കടവും വന്നു. അനിയത്തി രമയുടെ വിവാഹം നടന്നുകാണാന്* പ്രാര്*ത്ഥിക്കുന്നവരാണ്* വീട്ടിലെല്ലാവരും. പെണ്ണിന്* 28 വയസുകഴിഞ്ഞു..എത്ര ആലോചനകള്* വന്നു. ഒന്നും നടക്കുന്നില്ല. ചൊവ്വാദോഷം. നല്ലൊരു ആലോചന വന്നയുടന്* അച്*ഛന്* വിളിച്ചു പറഞ്ഞതാണ്*. താനും രവിയേട്ടനും നാളെത്തന്നെ വീട്ടിലേക്ക്* ചെല്ലണമെന്ന്*. അതിനെക്കുറിച്ച്* ആലോചിക്കാനാവും. ഹാവൂ.. പരസ്യത്തിന്റെ സമയമായി. ഇനി പറയാം.' രാധ തീരുമാനിച്ചു.''ഞാന്* പറഞ്ഞതു വല്ലതും കേട്ടോ? വീട്ടില്* നിന്ന്* അച്*ഛന്* വിളിച്ചിട്ടുണ്ടായിരുന്നു. നാളെ വീട്ടിലേക്ക്* ചെല്ലണമെന്ന്*.'' അവള്* ഒറ്റശ്വാസത്തില്* പറഞ്ഞു നിര്*ത്തി..അല്*പം നീരസത്തോടെ!''ങേ! എന്തിനാ ചെല്ലണമെന്നു പറഞ്ഞത്*?'' രവി ടി.വിയില്* തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്* ചോദിച്ചു.''അല്ലെങ്കിലും ഞാനെന്തു പറഞ്ഞാലും രവിയേട്ടന്* ശ്രദ്ധിക്കുകയേയില്ല. എന്നിട്ട്* പിന്നീട്* കുറ്റപ്പെടുത്തുകയും ചെയ്യും. ഞാനൊന്നും അറിഞ്ഞില്ല. എന്നോട്* പറഞ്ഞില്ലായെന്നൊക്കെ.'' രാധ കരച്ചിലിന്റെ വക്കിലെത്തി. ടി. വി. കാണുന്നത്* കുറ്റമല്ല. പക്ഷേ ഭാര്യ പറയുന്നതിന്* പാതി ചെവി കൊടുക്കുന്നവരാണ്* മിക്ക ഭര്*ത്താക്കന്മാരും. ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴാണ്* ഭാര്യ വന്ന്* എന്തെങ്കിലും പറയുന്നതെങ്കില്* അതു കേള്*ക്കില്ല. 'ങാ. ങൂ.' എന്നൊക്കെ എല്ലാം മൂളി കേള്*ക്കും. യഥാര്*ത്ഥത്തില്* ഒന്നും കേള്*ക്കുകയുമില്ല. ഇത്* ഭാര്യയെ അപമാനിക്കുന്നതിനു തുല്യമാണ്*.
    സ്*ത്രീകള്* പുരുഷന്മാരെ വെറുക്കാറുണ്ടോ ?
    ഉണ്ടെങ്കില്* അവ തിരിച്ചറിഞ്ഞ്* എത്രയും പെട്ടെന്ന്* പരിഹാരം കണ്ടെത്തിയില്ലെങ്കില്* നിങ്ങളുടെ ദാമ്പത്യവും പ്രശ്*നമായേക്കാം. കൂട്ടത്തില്* നിങ്ങള്* ഭാര്യയില്* നിന്ന്* ആഗ്രഹിക്കുന്നതെന്തെന്ന്* അവരോട്* തുറന്നു പറയുകയും ചെയ്യാം.

    മദ്യപാനം!

    ഭാര്യമാര്* ഏറ്റവും വെറുക്കുന്ന ഒരു ദുശ്ശീലമാണ്* ഭര്*ത്താക്കന്മാരുടെ മദ്യപാനം. മദ്യപിച്ച്* ലക്കുകെട്ട്* വന്ന്* ഭാര്യയെ ഉപദ്രവിക്കുകയും അസംഭ്യം പറയുകയും വീട്ടുപകരണങ്ങള്* നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരാണ്* മദ്യപാനികളില്* ഏറിയ പങ്കും. പിറ്റേന്ന്* ഉറക്കമുണര്*ന്നു കഴിയുമ്പോള്* തലേദിവസം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്* കക്ഷി ഓര്*ക്കുന്നുണ്ടാവില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്* ഭാര്യയായിരിക്കും കുറ്റവാളി. 'നീയാണേ സത്യം..നമ്മുടെ മക്കളാണേ സത്യം ഞാനിനി കുടിക്കില്ല.' എന്ന്* ആണയിടാനും ഇവര്* മടിക്കില്ല. മദ്യപാനം വ്യക്*തിയുടെ ആരോഗ്യത്തെ മാത്രമല്ല കുടുംബബന്ധങ്ങളെയും തകര്*ക്കുന്നുവെന്ന പരമാര്*ത്ഥം മനസിലാക്കുക.

    വിശ്വസ്*തത!


    പരസ്*ത്രീഗമനം ഒരു ഭാര്യയ്*ക്കും അംഗീകരിച്ചുകൊടുക്കാനാവില്ല. മറ്റു സ്*ത്രീകളെ തേടിപ്പോകുന്ന ഭര്*ത്താവിനെ ഭാര്യ വെറുക്കുക തന്നെ ചെയ്യും. ഭാര്യാഭര്*ത്താക്കന്മാര്* തമ്മിലുള്ള വിശ്വാസമാണ്* ഉത്തമമായ കുടുംബജീവിതത്തിന്* വേണ്ട ഏറ്റവും പ്രധാന ഘടകം. ഭാര്യയുടെ ഇഷ്*ടം മനസിലാക്കി സെക്*സ് ആസ്വദിക്കുകയാണ്* ഏറ്റവും നല്ലത്*.

    സഹായം!


    കുനിഞ്ഞൊരു പ്ലാവില പോലും എടുക്കാത്ത സ്വഭാവം എന്നു കേട്ടിട്ടില്ലേ? അത്തരക്കാരാണ്* മിക്ക ഭര്*ത്താക്കന്മാരും. അവര്*ക്ക്* എന്തുകാര്യത്തിനും ഭാര്യ വേണം. സോപ്പോ ടൂത്ത്*പേസ്*റ്റോ മറ്റോ തീര്*ന്നാല്* അത്* വാങ്ങി വയ്*ക്കാത്തതിനാവും ശകാരം. ഭാര്യ ഓഫീസില്* പോവാനുള്ള തിരക്കില്* വസ്*ത്രങ്ങള്* മാറി കട്ടിലില്* ഇട്ടിട്ട്* പോയെന്നു കരുതുക . പിന്നെ കേള്*ക്കാം . ഇതൊക്കെ കട്ടിലില്*ത്തന്നെ ഇടാതെ മാറ്റിയിട്ടു കൂടേ.. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല എന്നൊക്കെ. പക്ഷേ അതൊന്ന്* എടുത്തുമാറ്റി വയ്*ക്കാന്* പോലും കൂട്ടാക്കില്ല. വൈകുന്നേരം ഭാര്യ വരുംവരെ അത്* അവിടെത്തന്നെ കിടക്കും.

    തിടുക്കം!


    ഏതെങ്കിലും പാര്*ട്ടിക്കോ അല്ലെങ്കില്* എവിടേക്കെങ്കിലും യാത്ര പോവുകയാണെന്നോ കരുതുക. എല്ലാവരുടെയും വസ്*ത്രം ഭാര്യ ഇസ്*തിരിയിടണം.അതൊക്കെ നീ തന്നെ ചെയ്*താലേ ശരിയാവൂ എന്നൊരു കമന്റും! ഇസ്*തിരിയിടുന്നതോ മക്കളെ ഡ്രസ്* ചെയ്യിക്കുന്ന ജോലിയോ ഭര്*ത്താക്കന്മാര്* ചെയ്*താല്* ഭാര്യയ്*ക്ക് അതൊരു സഹായമാവും. വേഗം ഒരുങ്ങിയിറങ്ങാന്* തിടുക്കം കൂട്ടുന്നതിനാല്* ഭാര്യ എങ്ങനെയെങ്കിലുമൊക്കെ വാരിവലിച്ച്* ഒരുങ്ങിയിറങ്ങും. ഇതിനിടയില്* ചിലത്* മറന്നുപോയാലും ഭര്*ത്താവിന്റെ കുറ്റപ്പെടുത്തല്* ഉറപ്പ്*!

    മുഖഭാവം!


    ചിലര്* ഉണര്*ന്നെണീറ്റ്* വരുന്നതു തന്നെ ഗൗരവമായ മുഖഭാവത്തോടെയാണ്*. ഇത്* ഭാര്യമാര്* ഇഷ്*ടപ്പെടുന്നില്ല. പ്രസന്നമുഖം കാണുന്നതാണ്* ഏവര്*ക്കും സന്തോഷം. അല്*പം നര്*മസംഭാഷണമൊക്കെ എല്ലാ ഭാര്യമാരും ആഗ്രഹിക്കും. കുറച്ചുസമയം ഭാര്യയോടൊപ്പം ചെലവഴിച്ചാല്* അവള്*ക്കതു മതി സന്തോഷവതിയാവാന്*!

  2. #2
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default


    അഹംഭാവം!

    താനെന്തൊക്കെയോ ആണെന്നൊരു തോന്നല്* മിക്ക ഭര്*ത്താക്കന്മാര്*ക്കുണ്ട്*. ഭാര്യ തന്നെ ആരാധിക്കണമെന്നാണ്* അവര്* ആഗ്രഹിക്കുന്നത്*. എന്നാല്* ഭാര്യ ഭര്*ത്താവില്* നിന്ന്* സംരക്ഷണമാണ്* പ്രതീക്ഷിക്കുന്നത്*. ചിലര്* സദാ തങ്ങളുടെ ജോലിയെക്കുറിച്ചും സഹപ്രവര്*ത്തകരെക്കുറിച്ചും ഓഫീസ്* കാര്യങ്ങളെക്കുറിച്ചുമേ സംസാരിക്കൂ. ഇത്* ഭാര്യയ്*ക്ക് അരോചകമായി തോന്നും. ഓഫീസില്* താന്* വലിയ സ്*ഥാനത്താണ്*, താനില്ലാതെ ഒരു പേപ്പര്* പോലും നീങ്ങില്ലെന്നൊക്കെ ചിലര്* വീമ്പടിക്കുകയും ചെയ്യും. ഇതിന്റെ നിജസ്*ഥിതി ഭാര്യ എപ്പോഴെങ്കിലും മനസിലാക്കുമ്പോള്* ഭര്*ത്താവ്* ദേഷ്യത്തോടെ പറഞ്ഞെന്നിരിക്കും ' എന്റെ ഓഫീസ്* കാര്യങ്ങളൊന്നും നീ അറിയണമെന്നില്ല.'

    മേധാവിത്വം!

    മേധാവിത്വം സ്*ഥാപിച്ചെടുക്കാന്* തെരുവില്* വച്ചുപോലും നിസാരകാര്യങ്ങള്*ക്ക്* വഴക്കിടാന്* ഭര്*ത്താവ്* മടിക്കാറില്ല. പക്ഷേ ആ വിജയം അവരുടെ 'പരാജയം' ആണെന്ന സത്യം അവര്* മനസിലാക്കുന്നില്ല.സ്*ത്രീയും പുരുഷനും രണ്ട്* വ്യക്*തികളാണെന്ന കാര്യം മറക്കരുത്*. ഒരാള്*ക്ക്* മറ്റൊരാള്* ആവാന്* പറ്റില്ല. ഭര്*ത്താവ്* ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും പ്രവര്*ത്തിക്കാനും വാശിപിടിച്ചിട്ട്* കാര്യമില്ല. ഭാര്യാഭര്*തൃബന്ധത്തില്* ഭര്*ത്താവ്* 'ബോസ്*' ആവാന്* ശ്രമിക്കും. പക്ഷേ ഭാര്യ ഭര്*ത്താവില്* നിന്ന്* ആഗ്രഹിക്കുന്നത്* ഒരു ഫ്രണ്ടിനെയാണ്*.

    ദുര്*ഗന്ധം!

    വായ, പാദം, കക്ഷം തുടങ്ങിയ ഭാഗങ്ങളില്* നിന്ന്* ദുര്*ഗന്ധം വമിക്കുന്നത്* ഭാര്യയ്*ക്കെന്നല്ല ആര്*ക്കും ബുദ്ധിമുട്ടായി തോന്നും. അതിനാല്* അങ്ങനെ ഉണ്ടാവാതിരിക്കാന്* പ്രത്യേകം ശ്രദ്ധിക്കുക. സോക്*സും ഷൂസുമൊക്കെ വൃത്തിയായി സൂക്ഷിക്കുക.

    ഹെയര്* ഡ്രസിങ്*!

    താടിയും മുടിയും നീട്ടിവളര്*ത്തി പ്രാകൃതരൂപത്തില്* നടക്കുന്ന ചിലരുണ്ട്*. എന്നാല്* അങ്ങനെ ആകുന്നതിനു മുമ്പേ മുടി വെട്ടണം. മുടിയില്* ദുര്*ഗന്ധം ഉണ്ടാവാതിരിക്കാന്* ഷാംപുവോ താളിയോ ഉപയോഗിച്ച്* ഇടയ്*ക്കൊക്കെ കഴുകുന്നത്* നന്നായിരിക്കും. കൂടാതെ മുഖമെപ്പോഴും ഷേവ്* ചെയ്*ത് മിനുക്കി വയ്*ക്കുന്ന ഭര്*ത്താക്കന്മാരെയായിരിക്കും ഭാര്യമാര്* കൂടുതലിഷ്*ടപ്പെടുക.

    യാത്രാവേള

    നിങ്ങള്* കുടുംബസമേതം ഒരു യാത്ര പോവുകയാണെന്നിരിക്കട്ടെ. പരിചയമില്ലാത്ത ഏതെങ്കിലും സ്*ഥലത്തേക്കാണ്* യാത്ര. മണിക്കൂറുകളോളം ഡ്രൈവ്* ചെയ്*ത് ഏകദേശം സ്*ഥലം അടുക്കാറായി എന്നു കരുതുക. കൃത്യമായി ആ സ്*ഥലം ആരോടെങ്കിലും ചോദിച്ചറിയാന്* ഭര്*ത്താക്കന്മാര്* ശ്രമിക്കാറില്ല. എല്ലാം അറിയാം എന്നൊരു ഭാവമായിരിക്കും അവര്*ക്ക്*. ചിലപ്പോള്* വഴി തെറ്റി ഒരു കിലോമീറ്റര്* മുന്നോട്ട്* പോകേണ്ടി വന്നാലും അതിനെ ന്യയീകരിക്കാന്* ഭര്*ത്താവ്* ഒരു കാരണം കണ്ടെത്താനും മടിക്കില്ല.

    ഭക്ഷണശേഷം!

    ഭാര്യ ആഹാരം ഉണ്ടാക്കാന്* വളരെ സമയം അടുക്കളയില്* കഷ്*ടപ്പെടുന്നു. ഇത്* അറിയാമായിരുന്നിട്ടും ഭര്*ത്താക്കന്മാര്* ആഹാരശേഷം പാത്രങ്ങള്* കഴിച്ചിടത്തുതന്നെ വച്ചിട്ട്* പോകുന്നു. കുറഞ്ഞ പക്ഷം അതെടുത്ത,്* കഴുകുന്ന സ്*ഥലത്തെങ്കിലും കൊണ്ടുപോയി വയ്*ക്കാന്* മടി കാണിക്കുന്നവരാണ്* പലരും. താന്* കഴിച്ച പാത്രം വൃത്തിയാക്കി വയ്*ക്കുന്നത്* ഒരു കുറച്ചിലായി കരുതുന്നവരുമുണ്ട്*. രുചികരമായി ആഹാരം പാകം ചെയ്*തു തന്ന ഭാര്യയോടുള്ള ഒരു അഭിനന്ദനപ്രകടനമായി അതിനെ കണ്ടാല്* എത്ര നന്നായിരിക്കും.

  3. #3
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    സ്*ത്രീകളുടെ ശ്രദ്ധക്ക്*



    സ്*ത്രീകള്*ക്ക്* അഭിനന്ദനങ്ങള്* ഭര്*ത്താവിന്റെയും ബന്ധുക്കളുടേയും കൂട്ടുകാരുടെയുമൊക്കെ ഭാഗത്തു നിന്നു ലഭിക്കാറുണ്ട്*. എന്നാല്* ഭര്*ത്താക്കന്മാര്*ക്ക്* അപൂര്*വമായി മാത്രമേ ഇങ്ങനൊരനുഭവം ഉണ്ടാവാറുള്ളൂ. അവര്* യഥാര്*ത്ഥത്തില്* അഭിനന്ദനം ആഗ്രഹിക്കുന്നുണ്ട്*. കുറഞ്ഞത്* ഭാര്യയുടെ ഭാഗത്തു നിന്നെങ്കിലും!

    1. ഭര്*ത്താവിന്റെ കഴിവുകളെ അംഗീകരിക്കുക. പ്രത്യേകിച്ചും കിടപ്പറയില്*. അത്* കേള്*ക്കാന്* ഏതൊരു ഭര്*ത്താവാണ്* ആഗ്രഹിക്കാത്തത്*. കൂടാതെ അദ്ദേഹം ചെയ്യുന്ന പ്രവൃത്തികള്* നല്ലതാണെങ്കില്* തീര്*ച്ചയായും അംഗീകരിക്കുക.
    2. ഭര്*ത്താവിന്റെ കരവലയത്തില്* താന്* പൂര്*ണസുരക്ഷിതത്വം, സന്തോഷം, സംതൃപ്*തി തുടങ്ങിയവ അനുഭവിക്കുന്നുവെന്ന്* പറയുക.
    3. ഭര്*ത്താവ്* സുന്ദരനാണെന്ന്* പറയുക. അദ്ദേഹത്തിന്റെ ചിരി, കണ്ണ്*, മൂക്ക്*, ചെവി, മീശ, പൊക്കം, തലയെടുപ്പ്* അങ്ങനെ ഏതാണ്* കൂടുതല്* ആകര്*ഷണീയമെന്ന്* എടുത്തു പറയുന്നത്* അദ്ദേഹത്തിന്* നിങ്ങളോടുള്ള സ്*നേഹത്തിന്റെ മാറ്റ്* വര്*ധിപ്പിക്കും. ദേഹത്തു തൊട്ടുതലോടിയുള്ള ആ അഭിനന്ദനം അദ്ദേഹം ഏറെ ഇഷ്*ടപ്പെടും.
    4. ഭര്*ത്താവിനോടൊപ്പമുള്ള നിമിഷങ്ങളാണ്* തനിക്കേറ്റവും ആനന്ദകരമെന്ന്* അദ്ദേഹത്തെ മനസിലാക്കുക. അദ്ദേഹത്തിന്റെ പണം, മറ്റു സുഖസൗകര്യങ്ങള്* എന്നിവയേക്കാളുപരി ആ സാന്നിധ്യമാണ്* താന്* ആഗ്രഹിക്കുകയെന്ന്* ഭര്*ത്താവിനെ ഏതു രീതിയിലും ബോധ്യപ്പെടുത്തുക. ''എന്റെയെല്ലാമെല്ലാമാണ്*'' എന്ന്* ഭര്*ത്താവിന്റെ കാതിലൊന്നു മന്ത്രിക്കൂ. അപ്പോഴുള്ള സുഖം ഒരുമിച്ചറിയൂ.
    5. ഭര്*ത്താവ്* ഒരുങ്ങിയിറങ്ങുമ്പോള്* 'ങാ..നന്നായിട്ടുണ്ട്*' എന്നൊരു വാക്ക്* ഭാര്യയില്* നിന്ന്* കേള്*ക്കാനായാല്* അത്* അദ്ദേഹത്തിന്* നിര്*വൃതിദായകമായിരിക്കും.
    6. ഭര്*ത്താവിന്റെ ബുദ്ധിശക്*തി, കൃത്യനിഷ്*ഠ, ജോലിയോടുള്ള ആത്മാര്*ത്ഥത, നേതൃപാടവം, സഹായസന്നദ്ധത, കരുണയുള്ള മനസ്* എന്നിവയൊക്കെ മനസിലാക്കുകയും താന്* അതില്* അഭിമാനിക്കുന്നുവെന്ന്* പറഞ്ഞ്* അഭിനന്ദിക്കുകയും ചെയ്യുക. മിക്ക സ്*ത്രീകള്*ക്കും പുരുഷന്മാരുടെ ജോലിയിലും സമ്പാദ്യത്തിലുമൊക്കെ മതിപ്പുണ്ടാവും. അത്* തുറന്നു പറഞ്ഞ്* അവരുടെ കഠിനാധ്വാനത്തെ താന്* ഹൃദയപൂര്*വം മനസിലാക്കുന്നുണ്ടെന്നു ധരിപ്പിക്കുക. അത്* അവരുടെ മനസ്* കുളിര്*പ്പിക്കും.
    7. ഭര്*ത്താവിന്റെ വീട്ടുകാരെയും അദ്ദേഹത്തിന്റെ ശരിയായ സൗഹൃദങ്ങളെയും അംഗീകരിക്കുക.
    8. ഭര്*ത്താവിന്റെ സഹായമില്ലാതെ തനിക്കൊന്നും ചെയ്യാനാവില്ല. എന്തിനും ഏതിനും ആ ഉപദേശം കൂടിയേ തീരൂവെന്ന്* അദ്ദേഹത്തെ വിശ്വസിപ്പിക്കുക.
    9. പുകഴ്*ത്തല്* ഇഷ്*ടപ്പെടാത്തവരില്ല. ചില കാര്യങ്ങള്* ചെയ്*തു കൊടുക്കില്ലെന്ന്* വാശിപിടിച്ചിരിക്കുന്ന ഭര്*ത്താക്കന്മാരാണെങ്കില്* കൂടി പുകഴ്*ത്തലില്* വീണു പോവുക തന്നെ ചെയ്യും. തന്നെ ഭാര്യ പുകഴ്*ത്തുകയാണെന്നു മനസിലായാലും അവര്* സമ്മതം മൂളിയെന്നിരിക്കും.
    ഭാര്യമാര്* ഇഷ്*ടപ്പെടാത്ത സ്വഭാവങ്ങള്* മാറ്റിയാല്* നിങ്ങളുടെ കുടുംബബന്ധങ്ങള്* ഏറെ ഹൃദ്യവും ആസ്വാദ്യകരവുമാക്കാം.

  4. #4
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default



    അവസാനം വരെ വായിക്കാന്* സാധിക്കുമെങ്കില്* മാത്രം വായിക്കണം.തീര്*ച്ചയായും ഹൃദയത്തില്* പതിയും...



    :എല്ലാം തീരുമാനിച്ചുറച്ചാണ് അന്ന് വീട്ടിലെത്തിയത്. ഒരുമിച്ചിരുന്നു അത്താഴം കഴിച്ചെന്നു വരുത്തിയതിനു ശേഷം അവളുടെ കരം കവര്*ന്നു. ഏറെ
    നാള്*ക്ക് ശേഷമാണ് ഇങ്ങനെയൊരു സ്പര്*ശം പോലും. സ്വരത്തില്* കഴിയുന്നത്ര നിര്*വികാരത വരുത്തി, താന്* വിവാഹമോചനം ആഗ്രഹിക്കുന്നു എന്ന കാര്യം എങ്ങനെയോ പറഞ്ഞൊപ്പിച്ചു. എന്നാല്* അവളുടെ പ്രതികരണം ആശ്ചാര്യമുളവാക്കും വിധം ശാന്തമായിരുന്നു. ‘എന്താണ് കാര്യം?!’ എന്ന് മൃദുവായി തിരിച്ചു ചോദിക്കുക മാത്രമാണ് അവള്* ചെയ്തത്.
    ആ ചോദ്യം അവഗണിച്ചത്* പക്ഷേ, അവളെ കോപാകുലയാക്കി. കൈയിലുണ്ടായിരുന്ന തവി വലിച്ചെറിഞ്ഞ് അവള്* ഉച്ചത്തില്* അലറി, ‘നിങ്ങള്* ഒരാണല്ല!’
    പിന്നീട് ആ രാത്രി ഞങ്ങള്* ഒന്നും തന്നെ സംസാരിച്ചില്ല. അവള്* വിതുമ്പുന്നുണ്ടായിരുന്നു. തങ്ങളുടെ ദാമ്പത്യത്തിന് എന്താണ് സംഭവിച്ചത്* എന്നറിയാനുള്ള ന്യായമായ അവകാശം അവള്*ക്കുണ്ട്. എനിക്ക് പക്ഷേ, തൃപ്തികരമായ ഒരുത്തരം നല്കാന്* കഴിയുമായിരുന്നില്ലല്ലോ! കാലം ഉള്ളിലെവിടെയോ മുളപ്പിച്ച വിരസതകള്*ക്കിടയില്* എപ്പോഴോ കടന്നുവന്ന്* മനം കവര്*ന്ന റീനയെന്ന ചുറുചുറുക്കാര്*ന്ന പെണ്ണിന് ഹൃദയം തീറു നല്കിപ്പോയെന്നും ഇനിയവള്* മതി എന്*റെ ജീവിതം പങ്കിടാന്* എന്നും അവളോട്* പറയാനൊക്കില്ലല്ലോ. ഇന്ന് ഇവള്*ക്കായി ഒരിറ്റ് സ്നേഹം പോലും ഈ ഹൃദയത്തിലില്ല. അല്പം സഹതാപം മാത്രമുണ്ട് ബാക്കി.
    ഉള്ളില്* നുരയും കുറ്റബോധത്തോടെ തന്നെ, ഒരു വിവാഹമോചന ഉടമ്പടി എഴുതിയുണ്ടാക്കി. വീടും കാറും, ആസ്തിവകകളുടെ നാലിലൊന്നും അവള്*ക്ക്. അവളത് ഒന്നോടിച്ചു നോക്കി, അപ്പോള്* തന്നെ തുണ്ട് തുണ്ടായി കീറിക്കളഞ്ഞു. എന്നോടൊപ്പം പത്തു വര്ഷം ജീവിച്ചോരാള്* ഇന്ന് കേവലം അന്യയാണ്! തന്*റെ ജീവിതത്തിന്*റെ നല്ലൊരു പങ്ക് അവള്* എനിക്കായി കളഞ്ഞല്ലോ എന്നോര്*ക്കുമ്പോള്* സങ്കടമുണ്ട്. പക്ഷേ ഇനിയൊരു തിരിഞ്ഞുനടത്തം, വയ്യ!
    ഒടുക്കം അവള്* ഉറക്കെയുറക്കെ കരഞ്ഞു; ഞാനത് പ്രതീക്ഷിച്ചതായിരുന്നു. ആ നിമിഷം ആശ്വാസമാണ് അനുഭവപ്പെട്ടത്; ആഴ്ചകളോളമായി ഇക്കാര്യം എങ്ങനെയാണ് ഒന്നവതരിപ്പിക്കുകയെന്ന് വിമ്മിട്ടപ്പെടുകയായിരുന്നല്ലോ ഞാന്*...
    അടുത്ത ദിവസം രാത്രി ഏറെ വൈകി വീട്ടിലെത്തിയപ്പോള്* അവള്* എന്തോ കുത്തിക്കുറിക്കുകയായിരുന്നു. ഞാന്* നേരെ കിടക്കയിലേക്ക് വെച്ച് പിടിച്ചു. റീനയുമൊത്തുള്ള ഉല്ലാസഭരിതമായ ആ സായാഹ്നം ക്ഷീണിതനാക്കിയത് കൊണ്ടാകാം പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. ഇടയ്ക്കെപ്പോഴോ ഉണര്*ന്നപ്പോഴും അവള്* മേശക്കരികില്* എഴുതിക്കൊണ്ടിരിക്കുക തന്നെയായിരുന്നു; ഞാനത് ശ്രദ്ധിക്കാതെ വീണ്ടും ഗാഡനിദ്രയിലാണ്ടു.
    രാവിലെ എനിക്കവള്* ‘വിവാഹമോചന നിബന്ധനകള്*’ സമര്*പ്പിച്ചു. പണവും ദ്രവ്യവുമൊന്നും വേണ്ട. പകരം, ഒരു മാസത്തെ ‘നോട്ടീസ്* പിരീഡ്’ അനുവദിക്കണം. ആ ഒരുമാസം ഞങ്ങള്*ക്കിടയില്* പ്രശ്നങ്ങള്* ഇല്ലെന്നു വരുത്തിത്തീര്ക്കും വിധം ‘സാധാരണ’ജീവിതം നയിക്കണം. കാരണമുണ്ട്; ഒരു മാസത്തിനിടയില്* മകന്*റെ പരീക്ഷ വന്നുപോകും. അതിനിടയിലൊരു വഴിപിരിയല്* അവനെ ബാധിക്കരുത്. ഇതെനിക്കും സമ്മതമായിരുന്നു. പക്ഷേ വിചിത്രമായ മറ്റൊരാവശ്യം കൂടി അവള്* ഉന്നയിച്ചിട്ടുണ്ട്. ഈ ഒരു മാസം എന്നും രാവിലെ ഞാനവളെ കൈയിലെടുത്ത് കിടപ്പറയില്* നിന്നും പൂമുഖവാതില്ക്കല്* വരെ കൊണ്ടാക്കണം.
    ‘ഇവള്*ക്കെന്താ വട്ടായോ’ എന്ന തോന്നലോടെയെങ്കിലും, ഒന്നിച്ചുള്ള അവസാന ദിനങ്ങള്* നല്ല രീതിയില്* പര്യവസാനിപ്പിക്കാനായി ഉപാധികള്* ഞാന്* അംഗീകരിച്ചു. ഇതേക്കുറിച്ച് റീനയോടു പറഞ്ഞപ്പോള്* അസംബന്ധം എന്നവള്* ആര്*ത്ത്* ചിരിച്ചു; ‘എന്ത് സൂത്രങ്ങള്* പ്രയോഗിച്ചാലും വിവാഹമോചനം എന്ന തലവിധി അവള്*ക്ക് മാറ്റാനാകില്ലല്ലോ!' എന്ന് പുച്ഛത്തോടെ മൊഴിയുകയും ചെയ്തു.
    ഏറെനാളായി ശാരീരികസ്പര്*ശം ഇല്ലാഞ്ഞത് കൊണ്ടാകണം ആദ്യദിനം അവളെ കൈയിലെടുത്തപ്പോള്* രണ്ടാള്*ക്കും അതൊരു വൃത്തികേട് പോലെ അനുഭവപ്പെട്ടത്*... 'പപ്പ മമ്മിയെ കൈയിലെടുത്തേ!' എന്ന് മകന്* ആര്*ത്തു വിളിച്ചപ്പോള്* ഉള്ളിലെവിടെയോ കൊളുത്തി വലിച്ചത് പോലെ... കിടപ്പറയില്* നിന്ന് വാതില്ക്കലോളം ഏതാണ്ട് പത്തു വാര ഞാനവളെ കൈയിലേന്തി നടന്നു. കണ്ണുകള്* അടച്ച് അവള്* മന്ത്രിച്ചു; ‘മകനോട്* വിവാഹമോചനക്കാര്യം പറയരുത്!’ തലകുലുക്കുമ്പോള്*, അറിയാതെ അസ്വസ്ഥനായത് ഞാന്* തിരിച്ചറിഞ്ഞു.
    രണ്ടാം നാള്* കുറച്ചൂടെ ലാഘവം തോന്നി, രണ്ടാള്*ക്കും. അവള്* നെഞ്ചിലേക്ക് ചാരിയപ്പോള്* ബ്ലൌസിന്റെ സുഗന്ധം എന്*റെ മൂക്കിലേക്കടിച്ചു കയറി. അപ്പോഴാണ് ഞാനീ പെണ്ണിനെ ഏറെക്കാലമായി അടുത്ത് നിന്ന് നിരീക്ഷിച്ചു പോലുമില്ലല്ലോ എന്നോര്*ത്തത്. യുവത്വം അവളെ വിട്ടുപിരിയുകയാണ്. കവിളില്* ചുളിവുകളും മുടിയിഴകളില്* നരയും കയ്യേറ്റം തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ദാമ്പത്യത്തിനു അവള്* കൊടുത്ത വില. ഒരു നിമിഷം എന്താണ് ഞാനവളോട് ചെയ്തത് എന്ന് ഞാന്* സ്വയം ആശ്ചര്യപ്പെട്ടു.
    നാലാം നാള്*, ഞാനവളെ ഉയര്*ത്തിയപ്പോള്* ഏതോ ഒരടുപ്പം തിരിച്ചു വരുന്ന പോലെ അനുഭവപ്പെട്ടു. തന്*റെ പത്തു വര്ഷങ്ങള്* എനിക്കായി അര്പ്പിച്ചവള്* ആണിത്! പിന്നെയുള്ള നാളുകളില്* ആ അടുപ്പം കൂടി വരുന്നത് പോലെ തോന്നിയെങ്കിലും അതെക്കുറിച്ച് റീനയോടു പറഞ്ഞില്ല. ഒരു മാസം അടുത്ത് വരവേ, അവളെ ഉയര്ത്തുക എന്നത് തീരെ അനായാസകരമായി തോന്നി. ഈ ദൈനംദിന വ്യായാമം എന്*റെ സ്റ്റാമിന വര്ധിപ്പിച്ചിരിക്കണം!
    ഒരു നാള്* രാവിലെ, എന്താണ് ധരിക്കേണ്ടത് എന്നവള്* തിരയുകയാണ്. കുറെയെണ്ണം വെച്ച് നോക്കി തൃപ്തിയാകാതെ, 'എന്*റെ വസ്ത്രങ്ങളൊക്കെ വലുതായിപ്പോയല്ലോ!' എന്നവള്* നെടുവീര്*പ്പിട്ടു. അപ്പോഴാണ് അവള്* എന്ത് മാത്രം മെലിഞ്ഞിരിക്കുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞത്*; അത് കൊണ്ടായിരുന്നു ആയാസരഹിതമായി എനിക്കവളെ പൊക്കാന്* കഴിഞ്ഞത്. പെട്ടെന്ന് അകതാരില്* എവിടെയോ ഒരാന്തല്*! അവള്* എന്ത്മാത്രം വേദനയും കയ്പുനീരും ഉള്ളില്* അടക്കിയിട്ടുണ്ടാകണം!! അര്*ദ്ധബോധത്തില്* ഞാനവളുടെ തലയില്* തൊട്ടു.
    അപ്പോഴാണ് മോന്* ഉള്ളിലെത്തുന്നത്: ‘പപ്പാ, മമ്മയെ പുറത്തു കൊണ്ട് പോകാന്* സമയമായല്ലോ!’ ഈയിടെയായി അവനതു കാണുന്നത് ജീവിതചര്യയായി മാറിയിട്ടുണ്ട്. ആംഗ്യത്തിലൂടെ മോനെ അടുത്തേക്ക് വിളിച്ചു അവള്* അവനെ ആഞ്ഞുപുണര്ന്നു. ഞാന്* മുഖം തിരിച്ചു കളഞ്ഞു; ഈയവസാന നിമിഷത്തില്* മനസ്സ്* പതറരുത് എന്ന കരുതലോടെ. പിന്നെ ഞാനവളെ കൈകളില്* എടുത്തു സ്വീകരണ മുറിയിലൂടെ പുറം വാതിലിലേക്ക് നടന്നു. അവളുടെ കൈകള്* മൃദുവായി, എന്നാല്* സ്വാഭാവികമായി എന്*റെ കഴുത്തില്* ചുറ്റി. ഞാനവളുടെ ശരീരം മുറുകെ പിടിച്ചു; ഞങ്ങളുടെ വിവാഹദിനത്തിലേത് പോലെ! അവളുടെ തീര്*ത്തും ലോലമായ ഭാരം പക്ഷേ എന്നെ സങ്കടപ്പെടുത്തി.
    അങ്ങനെ കരാറ് പ്രകാരമുള്ള ഒടുവിലത്തെ ദിനം വന്നെത്തി. അവളെ കൈയിലെടുത്തപ്പോള്* ഒരു ചുവടു പോലും മുന്നോട്ട് വയ്ക്കാന്* കഴിയാതെ ഞാന്* നിസ്സഹായനായിപ്പോയി. മോന്* സ്കൂളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഞാനവളെ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു, നമ്മുടെ ജീവിതത്തില്* ഇഴയടുപ്പം നഷ്ടപ്പെടുന്നത് ഞാന്* തിരിച്ചറിഞ്ഞില്ലല്ലോ! അപ്പോള്* തന്നെ വണ്ടിയെടുത്ത് പറപ്പിച്ചു വിട്ടു; താമസിച്ചാല്* ഇനിയും മനസ്സ് മാറുമോ എന്ന് ഞാന്* ഭയപ്പെട്ടു. ഇപ്പോള്* ഞാന്* റീനയുടെ മുമ്പിലാണ്: ‘സോറി റീന, എനിക്ക് അവളില്* നിന്ന് വിവാഹമോചനം വേണ്ട!’
    ആശ്ചര്യത്തോടെ എന്നെ സൂക്ഷിച്ചു നോക്കി, നെറ്റിയില്* കൈവെച്ച് അവള്* ചോദിച്ചു, ‘എന്ത് പറ്റി സജി? പനിയുണ്ടോ?!’ അവളുടെ കൈ മെല്ലെ അടര്*ത്തി മാറ്റി ഞാന്* പറഞ്ഞു: റീന ക്ഷമിക്കണം. എനിക്കവളെ ഉപേക്ഷിക്കാന്* വയ്യ!! ഞങ്ങളുടെ ദാമ്പത്യം വിരസമായത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല, ജീവിതത്തിന്*റെ ഉള്ളറകളിലേക്ക് പരസ്പരം കടന്നു ചെല്ലാഞ്ഞത് കൊണ്ടായിരുന്നു എന്ന് വൈകി മാത്രമാണ് എനിക്ക് ബോധ്യമായത്; മരണം വരേയ്ക്കും ചേര്ത്ത് പിടിക്കാന്* വേണ്ടിയായിരുന്നു വിവാഹനാളില്* അവളുടെ കരം ഗ്രഹിച്ചത് എന്നും!'
    അപ്പോഴാകണം ശരിക്കും എന്താണ് സംഭവിച്ചത് എന്നവള്*ക്ക് മനസ്സിലായിരിക്കുക. എന്*റെ മുഖത്തേക്ക് ആഞ്ഞടിച്ച്, എന്നെ വെളിയിലേക്ക് തള്ളി, വാതില്* കൊട്ടിയടച്ച് അവള്* പൊട്ടിക്കരഞ്ഞു. കാര്* ചെന്നെത്തി നിന്നത് ഒരു പൂക്കടയിലാണ്. എന്*റെ പ്രിയതമക്കായി ഒരു ബൊക്കെ വാങ്ങിച്ച് കൂടെയുള്ള കാര്*ഡില്* ഇങ്ങനെ കുറിച്ചു; ‘പ്രിയേ! ഇനിയുള്ള പ്രഭാതങ്ങളിലും ഞാന്* നിന്നെ കൈകളിലേന്തി നടക്കും, മരണം നമ്മെ വഴിപിരിക്കുവോളം...’
    കൈയില്* പൂക്കളും ചുണ്ടില്* ഇളം ചിരിയും മൂളിപ്പാട്ടുമായി വൈകിട്ട് വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് അവളുടെ ചേതനയറ്റ ശരീരമായിരുന്നു. മാസങ്ങളായി ഒരു മാറാരോഗത്തോട് പൊരുതുകയായിരുന്നു അവള്*, ആരെയും അറിയിക്കാതെ. ഞാനാകട്ടെ റീനയുമൊത്തുള്ള പ്രണയകാലം ആസ്വദിക്കുന്ന തിരക്കിലുമായിരുന്നല്ലോ. താമസിയാതെ താന്* മരിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന അവള്*, മകന്*റെ മുന്നില്* എന്നെ കുറ്റവാളിയാക്കരുത് എന്ന് കരുതി മാത്രമാണ് ഒരു മാസത്തെ ‘നോട്ടീസ്* പിരീഡും’ അത്രയും നാള്* കൈകളില്* എടുത്തു നടക്കാനും ഉപാധി വെച്ചത്. കുറഞ്ഞത് മകന്*റെ കണ്ണുകളിലെങ്കിലും ഞാനൊരു സ്നേഹനിധിയായ ഭര്*ത്താവായി തുടരട്ടെ എന്നായിരുന്നു അവള്* ചിന്തിച്ചത്*!.....
    Last edited by rehna85; 10-01-2013 at 11:02 AM.

  5. #5
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default


    ഗുരു തന്റെ ശിഷ്യ ഗണങ്ങളോടൊപ്പം ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. വഴിയരികില്* ഒരു ഭാര്യയും ഭര്*ത്താവും എന്തോ കാര്യത്തിന് പരസ്പരം വഴക്കടിക്കുന്നത് കണ്ടു. വളരെ ഉച്ചത്തിലായിരുന്നു അവര്* പരസ്പരം ആക്രോഷിച്ചിരുന്നത്.
    തിരിച്ചു ആശ്രമത്തിലെത്തിയ ഗുരു ശിഷ്യരോടായി ചോദിച്ചു : എnന്ത് കൊണ്ടാരുന്നിരിക്കാം ആ ദമ്പതികള്* വളരെ ഉച്ചത്തില്* പരസ്പരം സംസാരിച്ചിരുന്നത്?
    പ്രധാന ശിഷ്യന്* പറഞ്ഞു : ഗുരോ അവര്* പരസ്പരം എന്തോ കാര്യത്തിന് വഴക്കടിക്കുകയായിരുന്നു, മാത്രമല്ല രണ്ടു പേരും വളരെ ദേഷ്യത്തിലുമായിരുന്നു അത് കൊണ്ടാവാം അവര്* ഉച്ചത്തില്* സംസാരിച്ചിരുന്നത്.
    ഗുരു പറഞ്ഞു : അത് ശരി തന്നെ പക്ഷെ അവര്* രണ്ടു പേരും വളരെ അടുത്തല്ലേ നിന്നിരുന്നത്, അത്ര ഉച്ചത്തില്* പറഞ്ഞില്ലെങ്കില്* പോലും അവര്*ക്ക് പരസ്പരം കേള്*ക്കാമായിരുന്നു, പിന്നെന്തിനു അവരുടെ ശബ്ദം ഉയര്*ന്നു?
    മറ്റൊരു ശിഷ്യന്* പറഞ്ഞു : ഗുരോ മനുഷ്യര്* കോപാകുലരാവുമ്പോള്* അവരുടെ മനസ്സിന്റെ ശാന്തത നഷ്ടപ്പെടുന്നു, അപ്പോള്* അവര്* അറിയാതെ തന്നെ അവരുടെ ശബ്ദം ഉച്ചത്തിലാവുന്നു.
    ഗുരു പക്ഷെ ശിഷ്യന്റെ ആ വിശദീകരണത്തില്* തൃപ്തനായില്ല, മറ്റു ശിഷ്യരെല്ലാം സമാനമായ പല ഉത്തരങ്ങളും പറഞ്ഞെങ്കിലും അതൊന്നും ശിഷ്യര്*ക്കിടയില്* തന്നെ സ്വീകാര്യമായ ഉത്തരങ്ങളായിരുന്നില്ല.
    അവസാനം ഗുരു വിശദീകരിച്ചു : രണ്ടു പേര്* പരസ്പരം ദേഷ്യത്തിലാവുമ്പോള്* അവര്* അടുത്തടുത്താണ് നില്*ക്കുന്നതെങ്കില്* പോലും അവരുടെ മനസ്സുകള്* തമ്മില്* അകന്നു പോകുന്നു. ആ അകലം മറി കടക്കാനായി അവര്* പരസ്പരം സംസാരിക്കുമ്പോള്* ഉച്ചത്തില്* സംസാരിക്കേണ്ടി വരുന്നു. എത്ര മാത്രം അവരുടെ ഉള്ളിലെ ദേഷ്യവും വെറുപ്പും കൂടുന്നുവോ മനസ്സുകള്* തമ്മിലുള്ള അകലവും അതിനനുസരിച്ചു കൂടുന്നു, അകലം കൂടുന്നതിനനുസരിച്ച് ശബ്ദവും ഉച്ച്ചത്തിലാകുന്നു !!!!. രണ്ടു പേര്* പരസ്പരം സ്നേഹത്തിലാകുമ്പോള്* എന്ത് സംഭവിക്കുന്നു എന്ന് നോക്കൂ , അവര്* പരസ്പരം ഉച്ചത്തില്* സംസാരിക്കുകയെ ഇല്ല, മറിച്ച് അവര്* വളരെ മൃദുവായ ശബ്ദത്തില്* പരസ്പരം സംസാരിക്കുന്നു, സ്നേഹത്തിന്റെ ആഴം കൂടുന്നതിനനുസരിച്ച് അവരുടെ സംസാരം പരസ്പരം മന്ത്രിക്കലായി മാറുന്നു. തീവ്രമായ പ്രണയത്തില്* കഴിയുന്ന രണ്ടുപേര്* തമ്മില്* പരസ്പരം മന്ത്രിക്കേണ്ട അവസ്ഥ പോലും വേണ്ടി വരുന്നില്ല, അവര്* പരസ്പരം കണ്ണില്* കണ്ണില്* നോക്കി കൊണ്ട് മാത്രം പറയാനുള്ളത് പരസ്പരം കൈമാറുന്നു.
    Last edited by film; 11-12-2013 at 04:52 AM.

  6. #6
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default


  7. #7
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default




  8. #8
    Join Date
    Jun 2006
    Posts
    5,883

    Default

    ബി പ്രാക്ടിക്കല്*



    വ്യത്യസ്ത സാഹചര്യങ്ങളില്* നിന്നു വരുന്ന ആണും പെണ്ണും വിവാഹത്തിലൂടെ ഒരുമിക്കുമ്പോള്* ചില ആശയക്കുഴപ്പങ്ങള്* സ്വാഭാവികമാണ്. എന്നാല്* ഇവ മാറ്റിയെടുക്കാവുന്നതേയുള്ളു. പരസ്പര വിശ്വാസത്തിന്റെ കുറവ് പലരിലും കാണുന്നു. സ്*നേഹിക്കണം. എന്നാലേ മാനസിക ഐക്യം വരൂ.

    സ്ത്രീ വൈകാരികമായി കൂടുതല്* ചിന്തിക്കും. സ്*നേഹത്തോടെ പറയുന്ന കാര്യം അവര്* വേഗം ഉള്*ക്കൊള്ളും. കഴിയുന്നതും പരസ്പരം പഴി ചാരുന്നത് ഒഴിവാക്കുക. ഇണയിലെ സവിശേഷതകളെ തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കുക. അല്ലാതെ കുറ്റം കണ്ടെത്തി പരിഹരിക്കയല്ല വേണ്ടത്.

    ലൈംഗികജീവിതത്തിലെ പ്രശ്*നങ്ങളും ഒരു പരിധി വരെ ദാമ്പത്യം അവസാനിപ്പിക്കുന്നതിന് ഇടയാക്കാറുണ്ട്. സ്ത്രീയ്ക്ക് സെക്*സ് അല്ല വലുതെന്ന് പുരുഷന്* മനസിലാക്കണം. അതുപോലെ പുരുഷന് സെക്*സ് താരതമ്യേന കൂടുതല്* പ്രധാനമാണെന്ന് സ്ത്രീയും തിരിച്ചറിയണം.

    കൊച്ചു പ്രശ്*നങ്ങളെപ്പോലും താങ്ങാനുള്ള കഴിവ് ഇന്നത്തെ തലമുറയ്ക്ക് ഇല്ലാതെ പോവുന്നു. കുടുംബത്തിന്റെ നിയമങ്ങള്*ക്ക് പുറത്ത് ജീവിക്കാനാണ് യുവജനങ്ങള്*ക്കിഷ്ടം. അതുകൊണ്ട് തന്നെ ദമ്പതികള്*ക്കിടയില്* അസ്വാരസ്യമുണ്ടാകുമ്പോള്* ഉറ്റബന്ധുക്കളുടെ സാമീപ്യം ലഭിക്കുന്നുമില്ല.സാന്ത്വനവുമായെത്തുന്ന സുഹൃത്താവട്ടെ, ഒടുവില്* വില്ലനാവുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. വിവാഹശേഷം കുടുംബവുമായുള്ള ബന്ധം നിലനിര്*ത്തുക പ്രധാനമാണ്.

    സ്വന്തം വീട്ടില്* ലഭിച്ചിരുന്ന സ്വാതന്ത്ര്യവും അവകാശവും പങ്കാളിയുടെ ഗൃഹത്തില്* ലഭിക്കണമെന്നില്ല. വിവാഹമെന്നത് എല്ലാ സ്വപ്*നങ്ങളും സാക്ഷാല്*ക്കരിക്കപ്പെടുന്ന അവസ്ഥയല്ല എന്നും തിരിച്ചറിയണം.
    Last edited by film; 11-12-2013 at 04:50 AM.

  9. #9
    Join Date
    Apr 2005
    Posts
    46,704

    Default



    സംസാരിക്കുന്നത് ഒരേ ഭാഷയാണെങ്കിലും പരസ്പരം മനസ്സിലാക്കാന്* സാധിക്കാത്ത വളരെ ശോചനീയ കാഴ്ചയാണ് പല കുടുംബങ്ങളിലും കാണുന്നത്. വികലമായ കുടുംബത്തില്* വികല വ്യക്തിത്വത്തോട് കൂടി കുഞ്ഞുങ്ങള്* വളര്*ന്നു വരുന്നു. അവര്* വലിയ വിപത്തുകളിലേക്ക് ആകര്*ഷിക്കപ്പെടുന്നു. ആര്*ക്കും രക്ഷിക്കാന്* കഴിയാത്ത വിധം വലിയ കുഴികളില്* അവര്* വീണു പോകുന്നു.

    എന്തും ലഘുവായി കാണുന്നവരുടെ തലമുറയാണോ ഇത്? ''എനിക്ക് ബോറടിച്ചു. മതിയാക്കിയാലോ എന്നാണ് ഇപ്പോള്* ആലോചന,'' സ്വന്തം വിവാഹജീവിതത്തെക്കുറിച്ച് ഇത്ര നിസ്സാരമായി പറഞ്ഞത് ഒരു ഇരുപത്തിനാലുകാരിയാണ്. ഇത്രയും കാലം വിവാഹത്തിന് മുന്*പ് ജീവിതം ആവുന്നത്ര ആസ്വദിച്ചിരുന്നത് ആണ്*കുട്ടികളാണ്. വളരുന്ന പ്രായത്തില്* മദ്യപാനവും സിരറ്റ്*വലിയും പ്രേമവുമെല്ലാം തമാശയായി അവര്* രുചിച്ചെന്നിരിക്കും. ഇന്നത് പെണ്*കുട്ടികളുടെ ജീവിതരീതിയിലേക്കും പടര്*ന്നിട്ടുണ്ട്. പുതിയ ചിന്താഗതിയുള്ള തലമുറയാണ് പഴയമട്ടിലുള്ള വിവാഹസമ്പ്രദായത്തിനുള്ളിലേക്ക് പോവുന്നത്. പൊരുത്തക്കേടുകളും ആശയക്കുഴപ്പങ്ങളും സ്വാഭാവികം. മക്കള്* പഠനത്തിനായി വീട് വിട്ട് പോവുമ്പോഴും കുടുംബത്തിന്റെ ഇഴയടുപ്പത്തില്* അവരെ ചേര്*ത്തുനിര്*ത്താം. മാതൃകയായി സ്വന്തം വീടും കുടുംബവും എന്നും അവരുടെ മനസ്സിലുണ്ടാവട്ടെ...

  10. #10
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default

    1. ഭാര്യ സന്തോഷവതിയെങ്കിൽ ജീവിതം സന്തുഷ്ടമായിരിക്കും - ഗാവിൻ റോസ് ഡേൽ
    2. ഭാര്യയെ തിരഞ്ഞെടുക്കുമ്പോൾ കാതുള്ളവളെ തിരിഞ്ഞെടുക്കുക. കണ്ണുകളല്ല പരിശോധിക്കേണ്ടുന്നത്. (ഫ്രഞ്ച് മൊഴി)
    3. ഭാര്യയുടെ ഇഷ്ടാനുസരണം കാര്യങ്ങൾ നടക്കുന്നു എന്ന തോന്നലവളിൽ ണ്ടാക്കുക. അവളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ നടത്തുക. ഇത് രണ്ടും മാത്രം മതി സന്തുഷ്ട് ദാമ്പത്ത്യത്തിനു.-ലിൻഡൺ ജോൺസൺ
    4. ഉത്തമ ഭർത്താവ് എന്നത് സ്വപനം കണ്ടിരിക്കാത്തവളാണ് ഉത്തമ ഭാര്യ.- അജ്നാത കർത്താവ്
    5. ദാമ്പത്ത്യ വിജയത്തിന്റെ രഹസ്യമിതാണ്- ഭാര്യ ഭരിക്കുന്നവളായിരിക്കും-ബിൽ കൊസ്ബി.
    6. നല്ലവതിയായ ഒരു സ്ത്രീയുടെ പിൻബലമില്ലാതെ ഒരു പുരുഷനം വിജയം വരിക്കുന്നില്ല.ഒന്നുകിൽ ഭാര്യ , അല്ലെങ്കിൽ അമ്മ. രണ്ടും കൂടിയിട്ടാണെങ്കിൽ അവൻ ഇരട്ട ഭാഗ്യവാൻ. - ഹരോൾഡ് മക്മില്ലൻ
    7. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഭർത്താവ് ഭാര്യ്ക് സമ്മാനങ്ങളുമായി വരികയാണെങ്കിൽ, അതിനെന്തോകാരണമുണ്ടായിരിക്കും- മോളി മഗ്ഗീ

Page 1 of 2 12 LastLast

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •