മലയാളത്തിന്റെ പ്രിയ നടന്* മോഹന്*ലാലിന്റെ മകന്* പ്രണവ് തത്ക്കാലം സിനിമയിലേയ്ക്കില്ല. മോഹന്*ലാല്* തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിരത്*നത്തിന്റെ പുതിയ ചിത്രത്തിലൂടെ പ്രണവ് വരുമെന്ന് നേരത്തെ വാര്*ത്ത വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വാര്*ത്ത തള്ളിക്കൊണ്ട് മോഹന്*ലാല്* തന്നെ രംഗത്തു വന്നത്.


നേരത്തെ മേജര്* രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്* പ്രണവ് നായകനായി എത്തുന്നുവെന്നും വാര്*ത്തയുണ്ടായിരുന്നു. ഒന്നാമന്* എന്ന ചിത്രത്തില്* മോഹന്*ലാലിന്റെ കുട്ടിക്കാലം അഭിനയിച്ചാണ് പ്രണവ് ഹരിശ്രീ കുറിച്ചത്. അതിന് ശേഷം മേജര്* രവിയും അമനക്കരയും ഒന്നിച്ച് സംവിധാനം ചെയ്ത പുനര്*ജനി എന്ന ചിത്രത്തിലും ബാലതാരമായി പ്രണവെത്തി. ഇതിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്*ഡും പ്രണവിനെ തേടിയെത്തി.

പിന്നീട് കാലങ്ങള്*ക്കുശേഷം സാഗര്* ഏലിയാസ് ജാക്കിയില്* ഒരു സീനില്* മാത്രം പ്രണവ് പ്രത്യക്ഷപ്പെട്ടു. അതോടെ പ്രണവിന്റെ വരവ് സംബന്ധിച്ച് അഭ്യൂഹം ശക്തിപ്പെട്ടിരുന്നു. എന്നാല്* വാര്*ത്തകളില്*നിന്നെല്ലാം പ്രണവ് ഒഴിഞ്ഞുമാറി കൊണ്ടിരിയ്ക്കുന്നു.


pranav Mohanalal more stills


Keywords:pranav Mohanalalimages,pranav Mohanalal movie stills,pranav Mohanalal family stills,Sagar Elias Jacki,Punarjani,State Award,Maniratnam