ഇത്തവണ ധോണിയും കൂട്ടരും ആരാധകരെ കൈയിലെടുത്തത് സിക്സും ഫോറും അടിച്ച് അല്ല, ലുങ്കി ഉടുത്തുള്ള പെര്*ഫോമന്*സ് കാണിച്ചാണ്. റാഞ്ചിയില്* നിന്ന് ഡല്*ഹിയിലേക്ക് വിമാനം കയറാന്* ധോണി എത്തിയത് ലുങ്കിയുടുത്താണ്.


നായകന്* മുന്നില്* നിന്ന് ലുങ്കി ഉടുത്ത് നയിച്ചപ്പോള്* ചെ*ന്നൈ ടീമംഗങ്ങളായ ജഡേജയും റെയ്നയും ലുങ്കിയുടുത്ത് തന്നെ പിന്തുണ നല്*കി. മറ്റ് താരങ്ങളാവട്ടെ കടും നിറങ്ങളിലുള്ള പൈജമായും ടീമിന്റെ ടീ ഷര്*ട്ടും അണിഞ്ഞായിരുന്നു വിമാനം കയറാന്* എത്തിയത്.

ഇന്ത്യന്* ക്രിക്കറ്റ് താരങ്ങളെ ലുങ്കി വേഷത്തില്* കണ്ടപ്പോള്* യാത്രക്കാര്*ക്കും ആരാധകര്*ക്കും മാധ്യമപ്രവര്*ത്തകര്*ക്കും ആവേശമായി. തുടര്*ന്ന് ഇവരുടെ വിവിധ പോസിലുള്ള ഫോട്ടോകള്*ക്ക് വേണ്ടിയുള്ള മത്സരമായിരുന്നു.

ഇതെല്ലാം കണ്ടപ്പോള്* ധോണിയുടെ ഭാര്യ സാക്ഷിക്കും ആവേശമടക്കാനായില്ല പിന്നീട് ധോണിയും സാക്ഷിയും ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ടായിരുന്നു. ഏതായാലും സോഷ്യല്* മീഡിയയിലും മറ്റും ധോണി ഉള്*പ്പടെയുള്ളവരുടെ ലുങ്കി പ്രകടനം തരംഗമായിരിക്കുകയാണ്.

More StillsKeywords: MS Dhoni,Indian cricketers,fans,media,photoshoot,Sakshi,dhoni in lunki images,cricket news,cricketers lunki stills,sports news