Results 1 to 1 of 1

Thread: നിവിന്* പോളി വിസ്മയിപ്പിച്ചു, ദുല്*ക്കര്* &

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default നിവിന്* പോളി വിസ്മയിപ്പിച്ചു, ദുല്*ക്കര്* &

    നിവിന്* പോളി വിസ്മയിപ്പിച്ചു, ദുല്*ക്കര്* സൂപ്പര്*, ഫഹദ് ഗംഭീര നടന്*: പൃഥ്വിരാജ്


    ഏത് കാര്യത്തെപ്പറ്റിയും വ്യക്തമായ അഭിപ്രായമുള്ള നടനാണ് പൃഥ്വിരാജ്. അതുകൊണ്ടുതന്നെയാണ് ‘അഹങ്കാരി’ എന്ന പേര് പൃഥ്വിക്ക് പതിച്ചുകിട്ടിയത്. എന്നാല്* അത്തരം ആരോപണങ്ങളൊന്നും പൃഥ്വിയിലെ ‘രോഷാകുലനായ ചെറുപ്പക്കാര’നെ തളര്*ത്തിയില്ല.

    കഴിവുള്ളവരെ അംഗീകരിക്കാന്* വിമുഖതയുള്ളവരുടെ ലോകത്ത് വ്യത്യസ്തനാണ് പൃഥ്വിരാജ്. തന്*റെ ജൂനിയറായ, വളര്*ന്നുവരുന്ന യുവതാരങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്* തുറന്നുപറയാന്* പൃഥ്വി മടിക്കാറില്ല.


    മികച്ച പ്രൊജക്ടുകളിലൂടെ കഴിവ് തെളിയിച്ച നടനാണ് നിവിന്* പോളി. നേരം, തട്ടത്തിന്* മറയത്ത്, പുതിയ തീരങ്ങള്* തുടങ്ങിയ സിനിമകള്* നിവിന്* പോളി എന്ന നടന് നല്*കിയ മൈലേജ് വളരെ വലുതാണ്.

    “തട്ടത്തിന്* മറയത്ത് കണ്ടദിവസം ഞാന്* ആദ്യം വിളിച്ചത് നിവിന്* പോളിയെയാണ്. വിനീത് ശ്രീനിവാസനില്* ഒരു ജീനിയസ് ഉണ്ടെന്ന് മുമ്പേ അറിയാം. പക്ഷേ നിവിന്* എന്നെ ശരിക്കും വിസ്മയിപ്പിച്ചു. കഴിഞ്ഞ വര്*ഷത്തെ ഏറ്റവും മികച്ച പെര്*ഫോമന്*സുകളിലൊന്നായിരുന്നു അത്. അന്ന് ഞങ്ങള്* ഒരു മണിക്കൂറോളം സംസാരിച്ചു” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്* പൃഥ്വിരാജ് വ്യക്തമാക്കി.

    ഈ വര്*ഷം ഇറങ്ങിയ സിനിമകളില്* ഏറ്റവും നല്ല സിനിമകള്* പലതും ഫഹദ് ഫാസില്* അഭിനയിച്ചതായിരുന്നു. ഫഹദ് 10 സിനിമകളിലാണ് ഈ വര്*ഷം അഭിനയിച്ചത്. ഇതില്* ആറും മികച്ച വിജയം നേടുകയും ചെയ്തു.

    “ഷാനു(ഫഹദ് ഫാസില്*) ഒരു നല്ല നടനാണെന്ന് ഇപ്പോഴാണ് പ്രേക്ഷകര്* അംഗീകരിച്ചത്. പക്ഷേ, ഷാനുവില്* ഒരു ഗംഭീര നടനുണ്ടെന്ന് ഞാനും ചേട്ടനും എപ്പോഴും പറയുമായിരുന്നു. ഈ വര്*ഷത്തെ എന്*റെ രണ്ട് ഇഷ്ടസിനിമകളിലും നായകന്* ഷാനുവായിരുന്നു. ആമേനും അന്നയും റസൂലും” - വനിതയ്ക്ക് നല്*കിയ അഭിമുഖത്തില്* പൃഥ്വി വ്യക്തമാക്കുന്നു.

    ദുല്*ക്കര്* സല്*മാന്* ഏറെ മുന്നേറ്റം നടത്തിയ വര്*ഷമാണിത്. നീലാകാശം പച്ചക്കടല്* ചുവന്ന ഭൂമി, എ ബി സി ഡി, 5 സുന്ദരികള്* എന്നീ സിനിമകളിലൂടെ ദുല്*ക്കര്* ബോക്സോഫീസില്* നേട്ടമുണ്ടാക്കി.

    “ഉസ്താദ് ഹോട്ടല്* ഞാന്* അടുത്തിടെയാണ് കണ്ടത്. അത് ദുല്*ക്കര്* അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണെന്ന് തോന്നുകയേയില്ല. അത്ര നന്നായാണ് ദുല്*ക്കര്* ഫൈസിയെ അവതരിപ്പിച്ചത്” - വനിതയ്ക്ക് നല്*കിയ അഭിമുഖത്തില്* പൃഥ്വി വ്യക്തമാക്കുന്നു.

    മലയാളത്തില്* നല്ല തിരക്കഥാകൃത്തുക്കള്*ക്ക് ക്ഷാമം അനുഭവപ്പെടുന്ന കാലമാണിത്. എം ടി, പത്മരാജന്*, ലോഹിതദാസ്, ശ്രീനിവാസന്*, രഞ്ജിത് ഇവരെപ്പോലെ തലയെടുപ്പുള്ള എഴുത്തുകാരെ കിട്ടാനില്ലാത്ത സമയം. എന്നാല്* മുരളി ഗോപി എന്ന എഴുത്തുകാരന്* പ്രതീക്ഷ നല്*കുന്നു. മുരളി എഴുതിയ ഈ അടുത്ത കാലത്ത്, ലെഫ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്* വ്യത്യസ്തങ്ങളും ശക്തവുമായിരുന്നു.

    “പുതിയ തലമുറയിലെ ലോഹിതദാസാണ് മുരളി ഗോപി. അതുപോലെ, നേരം ചെയ്ത അല്*ഫോണ്*സ് പുത്രന്* വളരെ ടാലന്*റഡായ സംവിധായകനാണ്” - വനിതയ്ക്ക് നല്*കിയ അഭിമുഖത്തില്* പൃഥ്വി വ്യക്തമാക്കുന്നു.













    Last edited by rameshxavier; 10-03-2013 at 04:56 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •