നടന്* സുരേഷ് ഗോപിക്കെതിരെ യുവനടിയുടെ പരാതി. തന്നോടു മോശമായി ഫോണില്* സംസാരിച്ചു എന്നാരോപിച്ച് നടി മിനു കുര്യനാണ് ചെന്നൈ പൊലീസില്* പരാതി നല്*കിയത്. ടാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് മിനു. നിരവധി തമിഴ് സിനിമകളില്* ഗ്ലാമര്* വേഷത്തില്* അഭിനയിച്ചിട്ടുണ്ട്. അതേസമയം സുരേഷ് ഗോപി നടിക്കെതിരേ വധഭീഷണി മുഴക്കിയെന്ന രീതിയിലാണ് തമിഴ് മാധ്യമങ്ങള്* വാര്*ത്ത റിപ്പോര്*ട്ട് ചെയ്തത്.


മിനുവിന്റെ പഴയ കാര്* ഡ്രൈവര്* പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്*ക്കമാണ് സുരേഷ് ഗോപിക്കെതിരെ കേസ് ഫയല്* ചെയ്യാന്* കാരണം. മിനു കുര്യന്* തന്റെ ഡ്രൈവര്*ക്ക് അഞ്ചു ലക്ഷം രൂപ കടമായി കൊടുത്തിരുന്നു. ഇതിനിടെ, മിനുവുമായി തെറ്റിയ ഇയാള്* സുരേഷ് ഗോപിയുടെ ഡ്രൈവറായി.

സുരേഷ് ഗോപിയുമായുള്ള യാത്രയ്ക്കിടയിലും പലപ്പോഴും മിനു പണത്തിനായി വിളിച്ചു. ഒരിക്കല്* ഫോണ്* കോള്* ശ്രദ്ധിക്കാനിടയായ സുരേഷ് ഗോപി കാര്യം തിരക്കിയപ്പോള്* താന്* പണം കൊടുത്തിട്ടും മിനു തന്നെ വിടാതെ പിന്തുടരുകയായിരുന്നു എന്നാണ് ഡ്രൈവര്* പറഞ്ഞത്.

ഇതറിഞ്ഞ് സുരേഷ് ഗോപി മിനുവിനെ വിളിച്ചു. തന്റെ ഡ്രൈവറുടെ ഭാഗത്താണ് ശരിയെന്ന രീതിയിലാണ് സുരേഷ് ഗോപി മിനുവിനോടു സംസാരിച്ചത്. ഇതിന്റെ ദേഷ്യത്തില്* സുരേഷ് ഗോപിക്കെതിരെ മിനു പരാതി കൊടുക്കുകയായിരുന്നു.

ടാ തടിയായ്ക്കു ശേഷം മലയാളത്തില്* കാര്യമായ റോളുകള്* കിട്ടാതെ വന്നതിനെ തുടര്*ന്ന് മിനു തമിഴ് സിനിമകളിലേക്ക് ചേക്കേറി. ചെറിയ ചെറിയ വേഷങ്ങള്* ചെയ്തു ശ്രദ്ധിക്കപ്പെട്ട മിനു ഇപ്പോള്* ചെന്നൈയിലാണ് താമസം.


Minu Kurian More Stills

Keywords:Minu Kurian ,Suresh Gopi,Da Thadiya,Driver,Complaint,Glamorous Minu Kurian,phone call