മോശമായി ചിത്രീകരിച്ച രംഗങ്ങള്* നെറ്റില്* പ്രചരിപ്പിച്ചവര്*ക്കെതിരെ കേരളത്തിലും ഐടി നിയമപ്രകാരം നസ്രിയ കേസ് കൊടുത്തേക്കും. തമിഴ് ചിത്രം ’നെയ്യാണ്ടി’യിലെ ധനുഷുമൊത്തുള്ള വിവാദരംഗത്തിനെതിരെ മലയാളി നായിക നസ്രിയ പൊലീസില്* പരാതി നല്*കിയതിന് പുറമെയാണ് ഈ വാര്*ത്തയും പുറത്തു വന്നിരിക്കുന്നത്.


ചൊവ്വാഴ്ച ഉച്ചയോടെയാണ് നടി കമീഷണര്* ഓഫീസില്* എത്തി പരാതി നല്*കിയത്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്* സംഘത്തിനു നേരത്തെ നസ്രിയ പരാതി നല്*കിയിരുന്നു. മറ്റൊരാളെ ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങള്* തന്റേതെന്ന പേരില്* സിനിമയില്* ഉള്*പ്പെടുത്തിയെന്നാണ് പരാതി.

നസ്രിയയുടെ ചൂടന്* ചിത്രം എന്നൊക്കെ പറഞ്ഞായിരുന്നു ചിലര്* ഈ ചിത്രങ്ങള്* പ്രചരിപ്പിച്ചിരുന്നത്. ചിത്രം ഫേസ്ബുക്കിലൂടെയും ഷെയര്* ചെയ്തവര്*ക്കെതിരെ കേരളത്തില്* ഐടി നിയമപ്രകാരം നസ്രിയ കേസ് കൊടുത്തേക്കും എന്നാണ് സൂചന. അതിനിടെ ചിത്രത്തിന്റെ സംവിധായകനും നിര്*മ്മാതാവിനും എതിരെ തമിഴ്*നാട്* മുഖ്യമന്ത്രി ശ്രീമതി ജയലളിതക്ക് പരാതി നല്*കി ചിത്രത്തിന്റെ റിലീസിംഗ് തടയാനും നസ്രിയ ശ്രമിക്കുന്നതായി സൂചനയുണ്ട്.


തലൈവിയെ നേരിട്ടു കാണാന്* നസ്രിയ സമയം ചോദിച്ചിരുന്നു എന്നും വാര്*ത്തകളുണ്ട്. ജയലളിതയ്ക്കു പരാതി കൊടുക്കാന്* നസ്*റിയ തീരുമാനിച്ചതോടെ അവരെ അനുനയിപ്പിക്കാനും അണിയറയില്* നീക്കമാരംഭിച്ചിട്ടുണ്ട്. ജയ ഇടഞ്ഞാല്* സിനിമയുടെ റിലീസ് വെള്ളത്തിലായേക്കാം.


ഇതിനിടെ, നെയ്യാണ്ടിയുടെ റിലീസ് മുടങ്ങുമെന്ന സംശയത്തെ തുടര്*ന്ന് ഈ ചിത്രം റിലീസിനു തയ്യാറെടുത്തിരുന്ന തിയറ്റര്* ഉടമകള്* മറ്റു ചിത്രങ്ങള്* തിരഞ്ഞുതുടങ്ങിയിട്ടുമുണ്ട്.

ചിത്രത്തില്* ഡ്യൂപ്പിനെ വെച്ച് രംഗങ്ങള്* ഷൂട്ട്* ചെയ്തതും അത് ടീസറില്* ഉള്*പ്പെടുത്തിയതും നസ്രിയ തന്നെ പറഞ്ഞിട്ടാണെന്ന ഗുരുതരമായ ആരോപണമാണ് സംവിധായകന്* സംവിധായകന്* സര്*ഗുണം ഉയര്*ത്തിയിരിക്കുന്നത്.

ചിത്രത്തിലെ ’ഇനിക്ക ഇനിക്ക… എന്ന പാട്ടിന്റെ ഒരു രംഗത്തില്* പോലും ഒരു ഡ്യുപ്പിനെ ഉപയോഗിച്ചിട്ടില്ലെന്നും നസ്രിയ തന്നെയാണ് ആ പാട്ടില്* മുഴുവനായും അഭിനയിച്ചതെന്നും സംവിധായകന്* പറയുന്നു.

എന്നാല്* ചിത്രം എഡിറ്റ് ചെയ്യുന്ന സമയത്ത് നായകനും നായികയും ഇഴുകിച്ചേര്*ന്നഭിനയിച്ച ഒരു രംഗം ഉണ്ടായിരുന്നെങ്കില്* ആ പാട്ടിനു ഒരു ഇംപാക്റ്റ് ഉണ്ടാകുമെന്ന് കരുതി താന്* നസ്രിയയെ ഫോണില്* വിളിച്ച് ഇങ്ങനെയൊരു സീന്* വന്ന് അഭിനയിക്കുമോ എന്ന് ചോദിച്ചെന്നും എന്നാല്* അതിനു വേണ്ടി കേരളത്തില്* നിന്നും വരാന്* പറ്റില്ലാന്നും ഈ സീന്* ഒരു ‘ബോഡി ഡ്യൂപ്പിനെ’ ഉപയോഗിച്ച് ചെയ്*തോളാനും ആണ് നസ്രിയ അന്ന് തന്നോട് ഫോണില്* പറഞ്ഞത്. ഇതൊക്കെ പറഞ്ഞിട്ടും നസ്രിയ എന്തിനാണ് ഈ അനാവശ്യ വിവാദങ്ങള്* ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ചിലപ്പോള്* സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ആവാമെന്നുമാണ് സര്*ഗുണത്തിന്റെ വിശദീകരണം.

Nazriya Nazim More Cute Stills



Keywords:Nazriya ,Body Duep,publicity,Sirgunam,Neiyandi,Thalaivi,Dhanush